പഹൽഗാം കൂട്ടക്കുരിതിയിൽ തുറന്നടിച്ച് മുൻ ഇന്ത്യ അണ്ടർ 19 താരം ശ്രീവത്സ് ഗോസ്വാമി. ദീർഘമായ പ്രസ്താവന പുറത്തിറക്കിയാണ് താരം പൊട്ടിത്തെറിച്ചത്. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്. നിങ്ങൾ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കരിത് ഇപ്പോഴും എപ്പോഴും. ബിസിസിഐയും സർക്കാരും ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയെ പാകിസ്താനിലേക്ക് അയക്കാതിരുന്നപ്പോൾ സ്പോർട്സ് രാഷ്‌ട്രീയത്തെക്കാൾ ഉയരണമെന്ന് പറയാൻ ചിലർ വ്യഗ്രത കാട്ടിയെന്നും ഗോസ്വാമി തുറന്നടിച്ചു.
നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കുന്നതാണ് അവരുടെ ദേശീയ കായിക വിനോദം. ഇത്തരത്തിലാണ് അവർ കളിക്കുന്നതെങ്കിൽ ഇനി അവന്മാർക്ക് മനസിലാകുന്ന ഭാഷയിൽ നമുക്ക് പ്രതികരിക്കേണ്ട സമയമായി. അത് ബാറ്റും പന്തും കൊണ്ടാകരുത് ഗോസ്വാമി കുറിച്ചു. രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ പ്രതികരണം.
ലെജൻഡ്സ് ലീഗിൽ കളിക്കാൻ പോയപ്പോൾ പഹൽഗാമിൽ പോയിരുന്നതായും ഇവിടുത്തെ പ്രാദേശികരുമായി സംസാരിച്ചിരുന്നതായും ഗോസ്വാമി പറഞ്ഞു. അവരുടെ കണ്ണുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. ഒടുവിൽ സമാധാനം തിരികെയെത്തുന്നുവെന്ന് തോന്നി. എന്നാലിപ്പോൾ വീണ്ടും രക്ത ചൊരിച്ചിൽ.—-ഗോസ്വാമി പറഞ്ഞു.
ENOUGH!!!! pic.twitter.com/1fF6XUhgng
— Shreevats goswami (@shreevats1) April 22, 2025