കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്താനുമായി ഒരു ദ്വിരാഷ്‌ട്ര ക്രിക്കറ്റ് മത്സരവും കളിക്കില്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ബിസിസിഐ രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
“ഞങ്ങൾ ഇരകളോടൊപ്പമാണ്, ഭീകരാക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങളുടെ സർക്കാർ എന്ത് പറഞ്ഞാലും ഞങ്ങൾ അത് ചെയ്യും. സർക്കാരിന്റെ നിലപാട് അനുസരിച്ച് ഞങ്ങൾ പാകിസ്താനുമായി ദ്വിരാഷ്‌ട്ര പരമ്പരകളിൽ കളിക്കില്ല. ഭാവിയിലും പാകിസ്‌താനുമായി പരമ്പരകൾ കളിക്കില്ല. ഐസിസിയുടെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ മാത്രമാണ് ഞങ്ങൾ കളിക്കുന്നത്,” അദ്ദേഹം സ്പോർട്സ് ടാക്കിനോട് പറഞ്ഞു .ആക്രമണത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും അനുശോചനം രേഖപ്പെടുത്തി.
2012-13 ൽ പാകിസ്താൻ പരിമിത ഓവർ പരമ്പരയ്‌ക്കായി ഇന്ത്യയിലെത്തിയതിനുശേഷം ഇന്ത്യയും പാകിസ്താനും ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിച്ചിട്ടില്ല. ഇന്ത്യ അവസാനമായി പാകിസ്താനിൽ പോയത് 2008 ലാണ്. പിന്നീട് അന്താരാഷ്ര മത്സരങ്ങളുട ഭാഗമായി മാത്രമാണ് ഇരുടീമുകളും നേർക്കുനേർ വന്നിട്ടുള്ളത്. 2023 ലെ ഏകദിന ലോകകപ്പിനായി പാകിസ്താൻ ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ സുരക്ഷ മുന്നിൽ കണ്ട് 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചു . പകരം പാകിസ്താനെതിരായ മത്സരവും ഫൈനലും ഉൾപ്പെടെയുള്ള ദുബായിൽ ആണ് നടന്നത്.