അടിമാലി: ലഹരിക്കെതിരെ Say No to Drug- “കളിയും കാല്പന്തും എന്റെ ലഹരി ” എന്ന മുദ്രാവാക്യമുയർത്തി എബിവിപിയും ഖേലോ ഭാരതും അടിമാലി ഖേലോഭാരത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഇന്നലെയും ഇന്നുമായി നടന്ന under 18 ടൂർണമെന്റിൽ ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 12 ടീമുകളാണ് പങ്കെടുത്തത്. എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ മുഴുവൻ കളിക്കാരും ലഹരിക്കതിരെ പ്രതിജ്ഞ ചെയ്തു. ഫാദർ ജിയോ കൊക്കണ്ടത്തിൽ ലഹരിക്കെതിരെ സന്ദേശം നൽകി.
AKFC 2025 ചാമ്പ്യന്മാരായി സെനെഗൽ അടിമാലി യും റണ്ണേഴ്സ് ആയി എത്തിഹാഡ് അടിമാലിയും വിജയിച്ചു. ചാമ്പ്യൻസിന് ട്രോഫിയും 4000 രൂപയുമാണ് സമ്മാനം. റണ്ണേഴ്സിന് ട്രോഫിയും 1500 രൂപയും ആണ് സമ്മാനം. ബെസ്റ്റ് പ്ലയർ ട്രോഫി സെനഗലിന്റെ സിറിലും ബെസ്റ്റ് കീപ്പർ ട്രോഫി സെനഗലിന്റെ ധ്യാനും നേടി. ഖേലോ ഭാരത് സംസ്ഥാന കൺവീനർ അഭിമന്യു ചാമ്പ്യൻസ് ട്രോഫി നൽകി.
ഖേലോ ഭാരത് സംസ്ഥാന കൺവീനർ അഭിമന്യു, ഖേലോ ഭാരത് സംസ്ഥാന ജോയിന്റ് കൺവീനർ കാശിനാഥ്, ശ്രീ വിവേകാനന്ദ മെഡിക്കൽ മിഷൻ അടിമാലി എക്സിക്യൂട്ടീവ് അംഗം ശ്രീ പ്രമോദ്, എബിവിപി ജില്ലാ സെക്രട്ടറി രാഹുൽ രാജേഷ്, എബിവിപി അടിമാലി നഗർ കൺവീനർ കാർത്തിക്, അടിമാലി നഗർ ജോയിന്റ് കൺവീനർ വിഷ്ണു എന്നിവർ സമ്മാനദാനം നടത്തി. 111 വിദ്യാർത്ഥികൾ ടൂർണമെന്റിന്റെ ഭാഗമായി.















