തിരിച്ചടിച്ച് ഒമാൻ, കേരളത്തിന് 32 റൺസ് തോൽവി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരിച്ചടിച്ച് ഒമാൻ, കേരളത്തിന് 32 റൺസ് തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 07:45 pm IST
FacebookTwitterWhatsAppTelegram

ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ഓവറിൽ ഏഴ് വിക്കറ്റിന് 294 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49-ാം ഓവറിൽ 262 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ ചെയർമാൻസ് ഇലവന് ഓപ്പണർ പൃഥ്വി മാച്ചിയുടെ ഉജ്ജ്വല ഇന്നിങ്സാണ് കരുത്ത് പകർന്നത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന് ഹമ്മദ് മിർസയ്‌ക്കും മൊഹമ്മദ് നദീമിനുമൊപ്പം പൃഥ്വി ഉയർത്തിയ കൂട്ടുകെട്ടുകളാണ് ഒമാന്റെ സ്കോർ 294ൽ എത്തിച്ചത്. പൃഥ്വി 105 റൺസെടുത്തപ്പോൾ മൊഹമ്മദ് നദീം 80ഉം ഹമ്മദ് മിർസ 33ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് രണ്ടും ബേസിൽ എൻ പി, ശ്രീഹരി, അബ്ദുൾ ബാസിദ്, ഷോൺ റോജർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരത്തിന് സ്കോർ ബോർഡ് മുൻപെ തന്നെ ഓപ്പണർ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മൊഹമ്മദ് അസറുദ്ദീനും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 111 റൺസ് പിറന്നു. അസറുദ്ദീൻ 63ഉം ഗോവിന്ദ് പൈ 62ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയ മൂന്ന് ബാറ്റർമാർ തിളങ്ങാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ഷോൺ റോജർ റണ്ണെടുക്കാതെ പുറത്തായപ്പോൾ അക്ഷയ് മനോഹർ 13ഉം രോഹൻ കുന്നുമ്മൽ 12ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ സൽമാൻ നിസാറിന്റെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ 34 പന്തുകളിൽ നിന്ന് 58 റൺസെടുത്ത സൽമാന്റെ വിക്കറ്റ് നഷ്ടമായതോടെ കേരളത്തിന്റെ വിജയപ്രതീക്ഷകൾ അവസാനിച്ചു. നിധീഷ് 37 റൺസെടുത്തു. ഒമാന് വേണ്ടി മുജിബുർ അലി മൂന്നും മൊഹമ്മ് ഇമ്രാനും, ഷക്കീൽ അഹ്മദും, സമയ് ശ്രീവാസ്തവയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: Omanodikeralawon
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies