കോട്ടയം: ചങ്ങനാശ്ശേരി മോസ്‌കോയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക(38)യാണ് മരിച്ചത്. രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് അനീഷ് പഞ്ചായത്ത് മെമ്പറെ വിവരമറിയിച്ചതിനെത്തുടർന്ന് ആംബുലൻസെത്തി യുവതിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ യുവതിയുടെ ദേഹമാസകലം മുറിവുകൾ കണ്ടതിനാൽ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അനീഷ് ലഹരിക്കടിമയാണെന്നും മദ്യപിച്ച് വീട്ടിൽ വഴക്കിട്ടിരുന്നതായും നാട്ടുകാർ പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.















