ഫോണിലും കംപ്യൂട്ടറിലുമുള്ള സുരക്ഷാ കവചങ്ങൾ മിക്കതും പാസ്‌വേഡുകളാണ്. മാത്രമല്ല ബാങ്ക് അക്കൗണ്ടുകളിലേക്കും വെബ്‌സൈറ്റുകളിലേക്കുമുള്ള സുരക്ഷിത കോഡുകളാണ് അവ. സൈബർ സുരക്ഷാ ലംഘന കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, ആളുകൾ ഇപ്പോഴും ദുർബലമായ പൊതു പാസ്‌വേഡുകളെയാണ് ആശ്രയിക്കുന്നത്. ഉദാഹരണത്തിന് ‘12345’ അല്ലെങ്കിൽ ‘password’ പോലുള്ള പാസ്‌വേഡുകൾ ഉള്ള അക്കൗണ്ടുകൾ ഭേദിക്കാൻ ഹാക്കർമാർക്ക് നിമിഷനേരം മതി.
അടുത്തിടെ 44 രാജ്യങ്ങളിൽ ‘നോർഡ് പാസ്’ വെബ്‌സൈറ്റ് നടത്തിയ പഠനപ്രകാരം ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏറ്റവും കൂടുതൽ ആളുകൾ പൊതുവായി ഉപയോഗിച്ച് വരുന്ന പാസ്‌വേഡുകളുടെ പട്ടികയാണിത്. ഡാർക്ക് വെബ്ബിൽ അടക്കം ലഭ്യമായ വിവരങ്ങൾ ശേഖരിച്ചാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന 45 പാസ്‌വേഡുകൾ:
- 123456
- 123456789
- 12345678
- secret
- password
- qwerty123
- qwerty1
- 111111
- 123123
- 1234567890
- Qwerty
- 1234567
- 11111111
- Abc123
- iloveyou
- 123123123
- 000000
- a123456
- password1
- 654321
- q1w2e3r4t5y6
- 987654321
- 123321
- TimeLord12
- qwertyuiop
- Password
- 666666
- 112233
- P@ssw0rd
- princess
- 1qaz2wsx3edc
- asdfghjkl
- 88888888
- 1234561
- abcd1234
- 121212
- 1q2w3e4r
- monkey
- zxcvbnm
- a123456789
- football
- dragon
- ashley
- baseball
- Sunshine
പാസ്‌വേഡുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രത്തിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
- കുറഞ്ഞത് 8 പ്രതീകങ്ങളുള്ള സങ്കീർണ്ണമായ പാസ്‌വേഡുകൾ ഉപയോഗിക്കുക
- ഒന്നിലധികം ആപ്പുകളിൽ ഒരേ പാസ്‌വേഡ് ഉപയോഗിക്കാൻ പാടില്ല.
- ബ്രൗസറിലോ സുരക്ഷിതമല്ലാത്ത രേഖകളിലോ പാസ്‌വേഡുകൾ സേവ് ചെയ്യരുത്.
- ലഭ്യമാകുന്നിടത്തെല്ലാം, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷന്റെ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുക.
- 120 ദിവസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ പാസ്‌വേഡുകൾ മാറ്റുക.