"സവർണ തമ്പുരാക്കന്മാർ അട്ടഹസിക്കുന്നു; തല പോകുന്ന തെറ്റൊന്നും വേടൻ ചെയ്തിട്ടില്ല": നടി ലാലി
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സവർണ തമ്പുരാക്കന്മാർ അട്ടഹസിക്കുന്നു; തല പോകുന്ന തെറ്റൊന്നും വേടൻ ചെയ്തിട്ടില്ല”: നടി ലാലി

വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് ''തോന്നുന്നു'' എന്നാണ് ലാലിയുടെ നിരീക്ഷണം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 03:40 pm IST
Facebook
Twitter
WhatsAppTelegram

കഞ്ചാവുപയോ​ഗിച്ചതിന് പിടിയിലായ റാപ്പർ വേടന് പരസ്യ പിന്തുണയുമായി നടിയും ആക്ടിവിസ്റ്റുമായ ലാലി പിഎം. വേടനൊപ്പമാണെന്നാണ് ലാലിയുടെ നിലപാട്. തല പോകുന്ന തെറ്റൊന്നുമല്ല വേടൻ ചെയ്തതെന്നും വേടന്റെ ശബ്ദം ഇവിടുത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരെ ഉയരണമെന്നും പ്രഹരശേഷിയുള്ള റാപ്പുകൾ കേട്ടുപൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽമീഡിയയിൽ ആർത്തട്ടഹസിക്കുന്നതെന്നും നടി ലാലി പിഎം പറഞ്ഞു. വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് ”തോന്നുന്നു” എന്നാണ് ലാലിയുടെ നിരീക്ഷണം.

എന്നാൽ ലാലിയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് പോസ്റ്റുകളുമായി എത്തുന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും ഖാലിദ് റഹ്മാനുമില്ലാത്ത പ്രിവില്ലേജ് വേടനും ലഭിക്കില്ലെന്ന് കമന്റ് സെക്ഷനിൽ ചിലർ വിശദീകരിച്ചുനൽകി. വേടൻ നന്നായി പാടും, വേടൻ നന്നായി രാഷ്‌ട്രീയം പറയും, വേടൻ നന്നായി സവർണ്ണതയ്‌ക്ക് എതിരെ സംസാരിക്കും എന്നതൊന്നും ഇന്ത്യയിലെ നിയമം അനുസരിക്കാതിരിക്കാനുള്ള പ്രിവില്ലേജ് അല്ല. നിരോധിത ലഹരി ഉപയോഗിക്കാനുള്ള അനുവാദമല്ല. കല വേറെ, കഞ്ചാവ് വേറെയെന്നും ലാലിക്ക് മറുപടിയുമായി സോഷ്യൽമീഡിയ പോസ്റ്റുകൾ ഉയർന്നു.

കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കുന്ന വേടൻ എന്ന ഹിരൺദാസ് മുരളി കൂടുതൽ സമചിത്തതയോടെ പെരുമാറേണ്ടതും ഇടപെടേണ്ടതും കലാകാരനെന്ന നിലയിലുള്ള ഉത്തരവാദിത്വമാണെന്നും ചിലർ ഓർമിപ്പിച്ചു.

നിലവിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് വേടൻ. പുലിപ്പല്ല് കൈവശം വച്ചതിന് വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കഞ്ചാവ് പിടിച്ചെടുക്കാനെത്തിയ പൊലീസ് വേടന്റെ കഴുത്തിലെ മാലയിലെ പുലിപ്പല്ല് കാണുകയും ഇതോടെ വിഷയം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. അതിനാൽ വേടനെതിരെ കഞ്ചാവുകേസും വനംവകുപ്പിന്റെ കേസും നിലവിലുണ്ട്.

Tags: actorLali PM
Share
Tweet
SendShare

More News from this section

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി സിയെ അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

പുതുക്കാട് വാഹനാപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം; വാക്കുതർക്കത്തിന് പിന്നാലെ തമിഴ്നാട് സ്വദേശികൾ വാഹനം ഇടിപ്പിച്ചെന്ന് ആരോപണം; റിജാസിന്റെ മരണത്തിൽ റൂറൽ എസ്പിക്ക് പരാതി

ജനം ഇംപാക്ട്: സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ലൈബീരിയയിൽ കുടുങ്ങിയ മലയാളി ശനിയാഴ്ച നാട്ടിലെത്തും

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി ആവശ്യത്തിൽ കോടതി വിധി ഇന്ന്

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

Latest News

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies