യുദ്ധം നിഴലിക്കവെ പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10% കുതിച്ചു, ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ മസഗോണ്‍ ഡോക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

യുദ്ധം നിഴലിക്കവെ പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10% കുതിച്ചു, ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ മസഗോണ്‍ ഡോക്

നാവിക സേനയ്ക്കായി 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 63000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടതും പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 04:31 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്നതിനിടെ പ്രതിരോധ കമ്പനികളുടെ ഓഹികളില്‍ വന്‍ കുതിപ്പ്. ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ ഓഹരിമൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിച്ചു. 5 മുതല്‍ 15 ശതമാനം വിലവര്‍ധനവാണ് പ്രതിരോധ കമ്പനികളുടെ ഓഹരികളില്‍ ഉണ്ടായത്.

ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ്, ഡാറ്റ പാറ്റേണ്‍സ്, കൊച്ചിന്‍ ഷിപ്യാര്‍ഡ്, മസഗണ്‍ ഡോക് ഷിപ്ബില്‍ഡേഴ്‌സ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ബെല്‍, പാരസ് ഡിഫന്‍സ് എന്നീ കമ്പനികളാണ് കുതിപ്പില്‍ മുന്നില്‍ നിന്നത്. ഡാറ്റ പാറ്റേണ്‍സിന്റെ ഓഹരി മൂല്യം 14.34% ഉയര്‍ന്നു. ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സിന്റെ ഓഹരി മൂല്യം 11.90% വര്‍ധിച്ചു. കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരി മൂല്യം 10.01% വര്‍ധിച്ച് 1652.40 ആയി. മസഗോണ്‍ ഡോക് ഷെയറുകളുടെ മൂല്യം 8.67% കൂടി. 3027രൂപ ഓഹരി മൂല്യവുമായി 1 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി മസഗോണ്‍ ഡോക്.

ഇന്ത്യ-പാക് സംഘര്‍ഷമാണ് പ്രതിരോധ ഓഹരികളുടെ കുതിപ്പിന് പ്രധാന കാരണം. പ്രതിരോധ കമ്പനികളുടെ മേല്‍ നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. നാവിക സേനയ്‌ക്കായി 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 63000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടതും പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി.

മികച്ച ഓര്‍ഡറുകളും പ്രതിരോധ ഓഹരികള്‍ക്ക് നേട്ടമായിട്ടുണ്ട്. സൈന്യത്തിനും വ്യോമസേനയ്‌ക്കുമായി ലഘു യുദ്ധവിമാനങ്ങള്‍ നല്‍കാനായി 62,700 കോടി രൂപയുടെ ഓര്‍ഡറാണ് എച്ച്എഎലിന് ലഭിച്ചത്. ഭാരത് ഡൈനാമിക്‌സ് 2025 ഏപ്രില്‍ 1 വരെയുള്ള കണക്കനുസരിച്ച് 22,700 കോടി രൂപയുടെ ഓര്‍ഡറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍) 2803 കോടി രൂപയുടെ ഓര്‍ഡറുകള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തമാക്കി.

2026 സാമ്പത്തിക വര്‍ഷത്തിലും മികച്ച പ്രതീക്ഷകളാണ് പ്രതിരോധ മേഖലയില്‍ നിലനില്‍ക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റവും ഗുണകരമായത് പ്രതിരോധ മേഖലയിലാണ്. പ്രതിരോധ ഉല്‍പ്പാദനവും കയറ്റുമതിയും മുന്നേറുമെന്ന സൂചനകളാണ് മേഖലയില്‍ നിന്ന് ലഭിക്കുന്നത്.

കൊച്ചിന്‍ ഷിപ്യാര്‍ഡ്

കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരി മൂല്യം 10.83% വര്‍ധിച്ച് 1652.40 ആയാണ് ഉയര്‍ന്നത്. ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 17.81% മുന്നേറ്റം ദൃശ്യമായി. 2024 ജൂലൈ 1ന് 2620.15 എന്ന സര്‍വകാല റെക്കോഡില്‍ എത്തിയശേഷം ഒാഹരിവില കുത്തനെ ഇടിഞ്ഞു വരികയായിരുന്നു. 40,614 കോടി രൂപയായി കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ വിപണി മൂലധനം ഉയര്‍ന്നിട്ടുണ്ട്.

Tags: SENSEXNIFTYcochin shipyardRafale Aircraft
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies