ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ 14 വയസ്സുള്ള ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവംശി മുംബൈക്കെതിരായ മത്സരവും അത്രപെട്ടെന്ന് മറക്കാനാകില്ല. മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽത്തന്നെ വൈഭവ് പൂജ്യത്തിന് പുറത്തായി. ഇത് രാജസ്ഥാൻ ആരാധകർക്കും കുട്ടി താരത്തിനും ഒരുപോലെ നിരാശ നൽകി.
മത്സരത്തിനു ശേഷമുള്ള ആഘോഷങ്ങൾക്കിടയിൽ ഇന്ത്യൻ ക്യാപ്റ്റനും മുംബൈ താരവുമായ രോഹിത് ശർമ്മ വൈഭവിനെ അഭിനന്ദിക്കാനും പ്രോത്സാഹനം നൽകാനും മറന്നില്ല. മത്സരശേഷം ഇരു ടീമുകളും പരസ്പരം കൈകൊടുത്ത് പിരിയുന്ന വേളയിൽ രോഹിത് വൈഭവിന്റെ അടുത്തേക്ക് നടന്നുവന്ന് കൈകൊടുത്തു, ഒപ്പം കുറച്ച് പ്രോത്സാഹന വാക്കുകളും നൽകി.
“അവൻ പഠിക്കും. അവിടെയും രോഹിത് ശർമ്മയിൽ നിന്ന് പ്രോത്സാഹജനകമായ വാക്കുകൾ,” മുൻ ഇന്ത്യൻ ടീം പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി , സന്തോഷകരമായ ഈ നിമിഷങ്ങൾ ഓൺ എയറിൽ പങ്കുവച്ചു.
“വൈഭവിന് കൈകൊടുത്ത് പോകുന്ന ഓരോ മുംബൈ കളിക്കാരനും രണ്ട് വാക്കുകൾ പറയാനുണ്ടാകും. അത്തരം കളിക്കാരെ നിങ്ങൾ എല്ലാ ദിവസവും കാണില്ല. 14 കാരൻ ഇന്നലെ സെഞ്ച്വറി നേടി. ഇന്ന്, അദ്ദേഹം 0 ന് പുറത്തായി, പക്ഷേ കളി അങ്ങനെയാണ്. അതാണ് അദ്ദേഹം പഠിക്കുന്നത്,” ശാസ്ത്രി കൂട്ടിച്ചേർത്തു.
Rohit Sharma encouraging Vaibhav Suryavanshi ❤️
– A lovely gesture by Indian Captain. pic.twitter.com/QHjcCNWkUA
— Johns. (@CricCrazyJohns) May 1, 2025
ഇതാദ്യമായല്ല രോഹിത് 14 വയസ്സുകാരനോടുള്ള തന്റെ അഭിനന്ദനം പങ്കുവെക്കുന്നത്. സൂര്യവംശിയുടെ സെഞ്ച്വറി നേട്ടത്തിന് തൊട്ടുപിന്നാലെ, രോഹിത് ഇൻസ്റ്റഗ്രാമിൽ രാജസ്ഥാൻ താരത്തെ അഭിന്ദിച്ച് സ്റ്റോറി പങ്കുവച്ചു. വൈഭവിന്റെ സ്ഫോടനാത്മകമായ ഇന്നിംഗ്സിനെ ‘ക്ലാസി’ എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിശേഷിപ്പിച്ചത്.
Rohit Sharma appreciating Vaibhav Suryavanshi after the match win last night.❤️
The true leader @ImRo45 🐐 pic.twitter.com/t0iFGnBLOG
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) May 2, 2025