ചൈനയുടെ സഹായം സ്വീകരിച്ച അഞ്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തകര്‍ന്നു; ചൈനീസ് കടക്കെണിയുടെ കാഠിന്യം ചൂണ്ടിക്കാട്ടി സംരംഭകന്‍ രാജേഷ് സാഹ്നി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

ചൈനയുടെ സഹായം സ്വീകരിച്ച അഞ്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തകര്‍ന്നു; ചൈനീസ് കടക്കെണിയുടെ കാഠിന്യം ചൂണ്ടിക്കാട്ടി സംരംഭകന്‍ രാജേഷ് സാഹ്നി

ചൈനയുടെ ഈ അമിത സ്‌നേഹം പല രാജ്യങ്ങളെയും സാമ്പത്തിക പിരിമുറുക്കത്തിലേക്കും രാഷ്ട്രീയ പ്രതിസന്ധികളിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2025, 01:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യയില്‍ തന്ത്രപരമായ നിക്ഷേപത്തിലൂടെയും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളിലൂടെയും വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെയും പിടി മുറുക്കാന്‍ ശ്രമിക്കുകയാണ് ചൈന. ഇന്ത്യയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ളവയാണ് ഇതില്‍ പല പദ്ധതികളും. എന്നാല്‍ ചൈനയുടെ ഈ അമിത സ്‌നേഹം പല രാജ്യങ്ങളെയും ഇപ്പോള്‍ സാമ്പത്തിക പിരിമുറുക്കത്തിലേക്കും രാഷ്‌ട്രീയ പ്രതിസന്ധികളിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് സംരംഭകനായ രാജേഷ് സാഹ്നി.

ചൈനയുടെ വായ്പാ സഹായം സ്വീകരിച്ച അഞ്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടത്തിലേക്കും കൂപ്പുകുത്തിയെന്ന് സാഹ്നി ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്ക, മാലദ്വീപ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. ഈ അഞ്ച് രാജ്യങ്ങള്‍ക്കും ചൈന വന്‍തോതില്‍ വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും സാഹ്നി പറഞ്ഞു. എന്നാല്‍ ഇവിടെയെല്ലാം ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാണ്.

പ്രശ്‌നത്തില്‍ പാകിസ്ഥാന്‍

പാകിസ്ഥാനില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും അതിരൂക്ഷമാണ്. സിപിഇസി സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ വന്‍ തുകയാണ് ചൈന ഇവിടെ നിക്ഷേപിക്കുന്നത്. എന്നാല്‍ കടം താങ്ങാനാവാത്ത നിലയിലേക്ക് എത്തിയിട്ടുണ്ട്. 2024 ലെ കണക്കനുസരിച്ച് 29 ബില്യണ്‍ ഡോളര്‍ വായ്പയാണ് ചൈന പാകിസ്ഥാന് നല്‍കിയിട്ടുള്ളത്. പാകിസ്ഥാന്റെ ആകെ കടത്തിന്റെ 22% ആണിത്. 9.16 ബില്യണ്‍ ഡോളറാണ് പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ വായ്പാദാതാവായ സൗദി അറേബ്യ നല്‍കിയിരിക്കുന്നത്. ഇതൊക്കെയായാലും പാകിസ്ഥാനിലെ നിക്ഷേപത്തെ ഇന്ത്യക്കെതിരായ തന്ത്രപരമായ നിക്ഷേപം എന്ന നിലയിലാണ് കാണുന്നത്. അതില്‍ സാമ്പത്തിക നഷ്ടം വന്നാലും ബെയ്ജിംഗ് ഇത്തരം നിക്ഷേപങ്ങള്‍ തുടരും.

അകലം പാലിച്ച് ശ്രീലങ്ക

ദാരിദ്ര്യം, പണപ്പെരുപ്പം, കറന്‍സി വിലയിടിവ് എന്നീ പ്രശ്‌നങ്ങളില്‍ പെട്ട് വലയുകയാണ് ശ്രീലങ്ക. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ പകുതിയിലേറെയും ചൈനക്ക് നല്‍കാനുള്ളതാണ്. 46.9 ബില്യണ്‍ ഡോളറാണ് ശ്രീലങ്കയുടെ കടം. ഇതില്‍ 52% ചൈന നല്‍കിയതാണ്. ഹംബന്‍തോട്ട അടക്കം ചൈനീസ് തുറമുഖങ്ങള്‍ വരുതിയിലാക്കാന്‍ ഈ കടത്തിന്റെ സമ്മര്‍ദ്ദമുപയോഗിച്ച് ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രീലങ്ക ചൈനയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങുന്ന നിലപാടല്ല ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഇന്ത്യയുടെ നിര്‍ണായക സഹായവും ലങ്കയ്‌ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

മാലദ്വീപ്

2018 ലെ 3 ബില്യണ്‍ ഡോളറില്‍ നിന്ന് 2014 മാര്‍ച്ചില്‍ 8.2 ബില്യണ്‍ ഡോളറിലേക്ക് മാലദ്വീപിന്റെ ആകെ കടം കുത്തനെ ഉയര്‍ന്നു. മാലദ്വീപിന്റെ ഏറ്റവും വലിയ വായ്പാദാതാവാണ്. കടത്തിന്റെ 20% മാലദ്വീപ് ചൈനയ്‌ക്ക് നല്‍കേണ്ടതാണ്. ചൈനീസ് വാണിജ്യ ബാങ്കുകളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ മാലദ്വീപ് സര്‍ക്കാര്‍ വായ്പ വാങ്ങിയിട്ടുണ്ട്. ചൈനയുടെ വമ്പന്‍ പദ്ധതികളും മാലദ്വീപിനെ കടക്കാരനാക്കി.

നേപ്പാളും അഫ്ഗാനും

ചൈനയുടെ വായ്പാ കെണിയിലേക്ക് ഇതുവരെ പൂര്‍ണമായും വീഴാത്ത രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. 10 ബില്യണ്‍ ഡോളറാണ് നേപ്പാളിന്റെ ചൈനീസ് കടം. ആകെ കടത്തിന്റെ 4% മാത്രമാണിത്. എന്നാല്‍ പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവള പദ്ധതിയുടെ വായ്പ തിരിച്ചടക്കാന്‍ നേപ്പാള്‍ പാടുപെടുകയാണ്. വായ്പ ഗ്രാന്റാക്കി മാറ്റണമെന്ന് നേപ്പാള്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന് ചൈന വായ്പ നല്‍കിവരുന്നുണ്ട്. ആദ്യം അഫ്ഗാനിസ്ഥാനിലെ എണ്ണപ്പാടത്താണ് ചൈന നിക്ഷേപം നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ധാതുവിഭവങ്ങളിലാണ് ബെയ്ജിംഗിന്റെ കണ്ണ്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിലേക്ക് നീട്ടാനും പദ്ധതിയുണ്ട്.

ബംഗ്ലാദേശിലെ അസ്ഥിരത

6 ബില്യണ്‍ ഡോളര്‍ കടമാണ് ബംഗ്ലാദേശ് ചൈനയില്‍ നിന്ന് എടുത്തിരിക്കുന്നത്. ആകെ കടത്തിന്റെ ഏഴ് ശതമാനത്തോളം വരും ഇത്. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ചൈനീസ് ചായ്‌വ് അടുത്തിടെ കാണിച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ചൈനീസ് നിക്ഷേപങ്ങള്‍ നേടി ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ചൈന സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി യൂനുസ് നടത്തിയ പ്രസ്താവന വിവാദമാകുകയും ചെയ്തു.

Tags: ChinaPakistannepalmaldivessrilankaChina debt
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies