പാക് സൈനികർ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചു. ബലോചിസ്ഥാന്റെ തെക്കൻ പ്രവിശ്യയിലാണ് ഐഇഡി ബോംബ് ഉപയോഗിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഏഴുപേർ കൊല്ലപ്പെട്ടെന്നാണ് വിവരം. സൈനികർ കൊല്ലപ്പെട്ട വിവരം പാക് ആർമി തന്നെയാണ് പുറത്തുവിട്ടത്. ബലോച് ലിബറേഷൻ ആർമിയാണ് ഇതിന് പിന്നിലെന്നും പാക് സൈന്യം ആരോപിച്ചു. അതേസമയം മരണ സംഖ്യ ഉയരാനും സാദ്ധ്യതയുണ്ടെന്ന് പാക് മാദ്ധ്യമങ്ങളും വ്യക്തമാക്കുന്നു.















