കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വന്‍ തീപ്പിടിത്തം ഉണ്ടായി. കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിലാണ് തീപ്പിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.
നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീയണയ്‌ക്കാനായി ശ്രമിക്കുകയാണ്. തീയണയ്‌ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നുണ്ട്. ഇത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ പ്രൈവറ്റ് ബസ്സുകളും സ്റ്റാൻഡിൽ നിന്ന് മാറ്റിയിട്ടുമുണ്ട്. ശക്തമായ പുക ഉയർന്നതോടെ ആളുകളെ മാറ്റുന്നുണ്ട്.















