സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി സിയ ഉൾ ഹസൻ ലൻജറിൻ്റ വീടാണ് അഗ്നിക്ക് ഇരയാക്കിയത്. ഇതോടെ പൊതു ജനത്തിന്റെ രോഷവും പ്രക്ഷേഭം കൈകാര്യം ചെയ്യാനുള്ള കെൽപ്പ് സർക്കാരിനില്ലേ എന്ന ചോദ്യം ഉയർന്ന. കലാപകാരികളിൽ മിക്കവരും എകെ 47 തോക്കുമായാണ് ആക്രമണം നടത്തുന്നതെന്ന് പുറത്തുവന്ന ചില ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സിന്ധു നദിയിൽ നിന്ന് വെള്ളം വഴിത്തിരിച്ച് വിടാൻ ഒരു കനാൽ നിർമ്മിക്കാനാണ് സിന്ധ് സർക്കാരിന്റെ നീക്കം. ഇതാണ് ജനങ്ങളെ തെരുവിലിറക്കിയത്. പഞ്ചാബിലേക്കുള്ള ജലവിതരണം കൂട്ടാനാണ് കനാൽ നിർമ്മിക്കുന്നതെന്നാണ് സൂചന. ഈ നീക്കം തങ്ങളുടെ കൃഷിക്കും ജല സ്ത്രോതസുകൾക്കും ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞാണ് സിന്ധിൽ ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞത്. ഇപ്പോഴേ ജലക്ഷാമം രൂക്ഷമെന്നാണ് അവരുടെ വാദം. പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതോടെയാണ് പ്രശ്നം വഷളായത്. തുടർന്ന് പൊലീസ് ഇടപെട്ടതോടെ സംഘർഷമായി. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
पाकिस्तान में सिंध के गृहमंत्री जियाउल हसन लंजर का घर प्रदर्शनकारियों ने जलाया। सिंधु नदी का पानी डाइवर्ट करने की योजना के खिलाफ प्रदर्शन के दौरान हिंसा भड़की। नौशेहरो फिरोज में पुलिस और राष्ट्रवादी संगठन के कार्यकर्ताओं में झड़प, 2 मरे, कई घायल। स्थानीय लोग नहर निर्माण से नाराज,… pic.twitter.com/8NxHmpeMFk
— Ashish rai (@journorai) May 21, 2025