"പ്രിയ സഹോദരൻ, പാകിസ്താനും തുര്‍ക്കിയും ഒറ്റക്കെട്ട്", നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും, എർദോഗനുമായി കൂടിക്കാഴ്‌ച നടത്തി ഷഹബാസ് ഷെരീഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“പ്രിയ സഹോദരൻ, പാകിസ്താനും തുര്‍ക്കിയും ഒറ്റക്കെട്ട്”, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും, എർദോഗനുമായി കൂടിക്കാഴ്‌ച നടത്തി ഷഹബാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 02:39 pm IST
FacebookTwitterWhatsAppTelegram

ഇസ്‌താംബൂൾ : തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗനുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും ഇവർ അവലോകനം ചെയ്‌തു. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം ഉയർത്താനുള്ള ദൃഢനിശ്ചയം ഇവർ ആവർത്തിക്കുകയും ചെയ്‌തതായി പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയ്‌ക്കെതിരായ ‘ദൃഢമായ പിന്തുണയ്‌ക്ക്’ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നന്ദി അറിയിച്ചു . ഇസ്താംബൂളിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രിയ സഹോദരൻ എന്നായിരുന്നു ഇരുവരും പരസ്പരം അഭിസംബോധന ചെയ്തത്. പാകിസ്താൻ തുർക്കി സൗഹൃദം നീണാൾ വാഴട്ടെ എന്ന് പാക് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അചഞ്ചലമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്‌ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിൽ തുർക്കിയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം എർദോഗൻ വ്യക്തമാക്കി. മേഖലാ സ്ഥിരത ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

തുർക്കി പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവന പ്രകാരം ഊർജ്ജം, വ്യാപാരം, ഗതാഗതം, പ്രതിരോധം എന്നീ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ഇറാൻ, അസർബൈജാൻ, താജിക്കിസ്ഥാൻ തുർക്കി തുടങ്ങിയ സുഹൃദ് രാജ്യങ്ങളിലേക്കുള്ള തന്റെ വിദേശ പര്യടനത്തിന്റെ ഭാഗമായിട്ടാണ് ഷെരീഫ് ഞായറാഴ്‌ച തുർക്കിയിലെത്തിയത്. എർദോഗനുമായുള്ള കൂടിക്കാഴ്‌ചയിൽ ഷെരീഫിനൊപ്പം വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, കരസേനാ മേധാവി ഫീൽഡ് മാർഷൽ (സിഒഎഎസ്) സയ്യിദ് അസിം മുനീർ, വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ എന്നിവരും ഉണ്ടായിരുന്നു.

“പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സമീപകാല സംഘർഷങ്ങളിൽ തുർക്കിയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പ്രസിഡന്റ് എർദോഗൻ നൽകിയ ശക്തമായ സഹകരണത്തിനും പിന്തുണയ്‌ക്കും നന്ദി പറയുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം,” പി.ടി.വി ന്യൂസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യക്കെതിരെ പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിൽ പാകിസ്താനൊപ്പം നിന്ന രാജ്യമായിരുന്നു തുർക്കി. പ്രതിഷേധ സൂചകമായി ഭാരതീയർ തുർക്കിയിലേക്കുള്ള യാത്രകൾ റദ്ദാക്കുകയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

Tags: Recep Tayyip ErdoğanPakistan PM Shehbaz Sharif
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies