ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. പ്രതി 28 കാരനായ ഭാരതി കണ്ണനാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ കടുഗോഡി പ്രദേശത്ത് മെയ് 24 നായിരുന്നു സംഭവം.
കാറിൽ വരികയായിരുന്ന പ്രതി റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കാണുകയും തുടർന്ന് കാർ നിർത്തി നൃത്ത അദ്ധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. പെണ്കുട്ടിക്ക് നൃത്തം പഠിക്കാൻ താല്പര്യം ഉണ്ടെന്ന് മനസിലാക്കിയ ഇയാൾ ഡാൻസ് ക്ലസിന്റെ വിശദാംശങ്ങൾ പറഞ്ഞുതരാം എന്ന വ്യാജേന കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി തിരികെ പഴയ സ്ഥലത്തുതന്നെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവർ ബെംഗളൂരു പൊലീസിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.















