തൃശൂർ: ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ചെ പുന്നത്തൂർ ആനക്കോട്ടയിൽ വച്ചായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. പുലർച്ചെ നാല് മണിക്ക് കെട്ടുതറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ ഒൻപത് തവണ ജേതാവായിരുന്നു ഗോപീകണ്ണൻ.