അരങ്ങേറ്റക്കാരനായ യുവതാരം മുഷീർ ഖാനെ പരിഹസിച്ചെന്ന പേരിൽ വിരാട് കൊഹ്ലി വിവാദത്തിൽ. ഇവൻ വെറും വാട്ടർ ബോയ് എന്നാണ് മുഷീറിനെ കൊഹ്ലി വിശേഷിപ്പിച്ചത്. പഞ്ചാബ് കിംഗ്സിന് വേണ്ടി ഇന്നലെ അരങ്ങേറിയ മുഷീർ ഖാൻ ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ്. മാർക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ഇംപാക്ട് പ്ലെയറായാണ് താരം ക്രീസിലെത്തിയത്.
അപ്പോഴാണ് വിരാട് യുവതാരത്തെ പരിഹസിച്ചതെന്ന പേരിൽ വീഡിയോ പ്രചരിക്കുന്നത്. “വാട്ടർ ബോയ്” എന്ന അർത്ഥമാക്കുന്ന “Ye paani pilata hai” (He serves water) എന്നാണ് താരം പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഈ ക്ലിപ്പുകൾ വളരെ വേഗം വൈറലായി. ഇതോടെ കൊഹ്ലിയുടേത് മോശം പെരുമാറ്റമാണെന്ന തരത്തിൽ വ്യാപക വിമർശനം ഉയർന്നു.
പ്ലേ ഓഫിൽ ആദ്യമായി അവസരം ലഭിക്കുന്നതിന് മുൻപ് 20-കാരൻ ഗ്രൗണ്ടിലേക്ക് നിരവധി തവണ വെള്ളവുമായി എത്തിയിട്ടുണ്ട്. അതേസമയം താരത്തിന്റെ അരങ്ങേറ്റം മോശമായി. മൂന്നു ബോൾ നേരിട്ട മുഷീർ റണ്ണൊന്നും നേടാതെ പുറത്താവുകയായിരുന്നു. സുയാഷ് ശർമയുടെ പന്തിൽ എൽബിയിൽ കുടുങ്ങുകയായിരുന്നു.
Chokli saying ‘Ye Paani pilata hai’ & making fun of a cricketer @CHR_HumanRights @UNHumanRights pic.twitter.com/rCFIpVVF58
— Unknown_Warrior_07 (@Shiv200707) May 29, 2025















