രണ്ടാമതൊരു കിരീടം മോഹിച്ചെത്തിയ ഗുജറാത്ത് ടൈറ്റൻസിന് വലിയൊരു ഹൃദയവേദനയായി ഇന്നലത്തെ പരാജയം. എലിമിനേറ്ററിൽ ആവേശം നിറച്ച മത്സരത്തിനൊടുവിലാണ് മുംബൈയോട് ഗില്ലിന്റെ ഗുജറാതത് അടിയറ പറഞ്ഞത്. അവസാന ഓവർ വരെ നീണ്ട സസ്പെൻസിനൊടുവിലെ തോൽവി ഗുജറാത്ത് ആരാധകർക്ക് ഉൾക്കൊള്ളാനായില്ല. വിഐപി ഗാലറിയിലുണ്ടായിരുന്ന താരങ്ങളുടെ മക്കളും സുഹൃത്തുക്കളും വിങ്ങിപൊട്ടി.
ഇതിൽ ഏവരും ശ്രദ്ധിച്ചത് ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ ആശിഷ് നെഹ്റയുടെ മകന്റെ കരച്ചിലായിരുന്നു. ഗുജറാത്ത് പുറത്തായതിന് പിന്നാലെ ഇളയ മകൻ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ചിലർ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.
ഗുജറാത്ത് നായകൻ ഗില്ലിന്റെ സഹോദരിക്കും കരച്ചിലടക്കാനായില്ല. ഷഹ്നീലും പൊട്ടിക്കരയുകയായിരുന്നു. സുഹൃത്തിന്റെ തോളിൽ ചാഞ്ഞുക്കിടന്നാണ് അവർ കരച്ചിലടക്കാൻ പാടുപെട്ടത്. മത്സര ശേഷമുള്ള വീഡിയോകളിൽ ഇവരുടെ വിലാപങ്ങൾ വൈറലായി. മുംബൈ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് നിശ്ചിത ഓവറിൽ 6 വിക്കറ്റിന് 208 റൺസെടുക്കാനെ സാധിച്ചുള്ളു.
𝙈𝙄-𝙜𝙝𝙩𝙮 effort on a 𝙈𝙄-𝙜𝙝𝙩𝙮 occasion 💙@mipaltan seal the #Eliminator with a collective team performance ✌
Scorecard ▶ https://t.co/R4RTzjQNeP#TATAIPL | #GTvMI | #TheLastMile pic.twitter.com/cJzBLVs8uM
— IndianPremierLeague (@IPL) May 30, 2025
Nehra ka Beta bada hoke humse badla lega 🤣🤣#MIvsGT pic.twitter.com/2j8Z17Hxx1
— WTF Cricket (@CricketWtf) May 30, 2025















