താനയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ബാലൻസ് തെറ്റി പാളത്തിൽ വീണ അഞ്ചുപേർക്ക് ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കൽ ട്രെയിനിൽ നിന്നാണ് യുവതികൾ ഉൾപ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ഒൻപതിനായിരുന്നു അപകടം. വളരെ തിരക്കേറിയ സമയമാണിത്. മൂന്ന് യുവതികളും രണ്ട് പുരുഷന്മാരുമാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിലെ തിരക്കാണ് അപകട കാരണമെന്നാണ് സൂചന. അതേസമയം കൂടുതൽപേർ വീണിട്ടുണ്ടോ എന്ന സംശയവുമുണ്ട്.
റെയിൽവേ അധികൃതരും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് സെൻട്രൽ റെയിവെ അന്വേഷണം ആരംഭിച്ചു. അപകടം പ്രാദേശിക ട്രെയിൻ സർവീസുകളെ ബാധിച്ചു. അതേസമയം അപകടമുണ്ടായത് പുഷ്പക് എക്സ്പ്രസിലാണെന്ന ഒരു സംശയവും പുറത്തുവരുന്നുണ്ട്.
9th June 2025 Monday
Accident At Mumbra Railway Station Around 9 Am In Morning A Few People Had Fallen From Train And Were Badly Injured. Does Someone Has More Details About It ? @Central_Railway @RailwaySeva @RailMinIndia pic.twitter.com/GUR7xFNQiw— khalid Chougle (@ChougleKhalid) June 9, 2025
#महाराष्ट्र
5 people died after falling from Mumbai local train in Thane #thane | #Mumbai pic.twitter.com/u8oIiLfBUq— Devesh , वनवासी (@Devesh81403955) June 9, 2025















