ലോർഡ്സിൽ വീശിയടിച്ച് പേസ് കാറ്റ്! ഫൈനൽ സസ്പെൻസ് ത്രില്ലറിലേക്ക്, ക്ലൈമാക്സിൽ ആര് ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ലോർഡ്സിൽ വീശിയടിച്ച് പേസ് കാറ്റ്! ഫൈനൽ സസ്പെൻസ് ത്രില്ലറിലേക്ക്, ക്ലൈമാക്സിൽ ആര് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 11:39 am IST
FacebookTwitterWhatsAppTelegram

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മത്സരം സസ്പെൻസ് ത്രില്ലറിലേക്ക്. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കയെ 138 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 74 റൺസിന്റെ ലീഡുമായാണ് ബാറ്റിം​ഗിന് ഇറങ്ങിയത്. എന്നാൽ പ്രോട്ടീസ് ബൗളർമാർ ആഞ്ഞടിച്ചതോടെ 40 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ് കങ്കാരുകൾ. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് കൈയിലുള്ള ഓസീസിന് 218 റൺസിന്റെ ലീഡുണ്ട്. രണ്ടുദിവസം ശേഷിക്കെ മത്സരം ഏത് ദിശയിലേക്കും തിരിയാമെന്ന അവസ്ഥയിലാണ്.

ലോർഡ്സിൽ വീശിയടിച്ച പേസ് കാറ്റിൽ രണ്ടുദിവസത്തിനിടെ നിലംപൊത്തിയത് 27 വിക്കറ്റുകളാണ്. ക്യാപ്റ്റൻ കമിൻസിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിം​ഗ്സിൽ 138 റൺസിൽ ഒതുക്കിയത്. ഇതോടെ രാജ്യത്തിനായി 300 വിക്കറ്റുകൾ തികയ്‌ക്കുന്ന എട്ടാം ഓസ്ട്രേലിയക്കാരനുമായി കമിൻസ്.

എതിരാളികളെ ചെറിയ ടോട്ടലിൽ പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഓസ്ട്രേലിയ ബാറ്റിം​ഗ് ആരംഭിച്ചത്. എന്നാൽ റബാദയും എൻ​ഗിഡിയും ചേർന്ന് അത് ഇല്ലാതാക്കുന്നതാണ് തുടർന്ന് കണ്ടത്. ഇരുവരും മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തി. 50 പന്തിൽ 43 റൺസെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ കൂട്ടത്തക‍ർച്ചയിൽ നിന്ന് കരകയറ്റിയത്.

ഇന്ന് ആദ്യ സെഷനിൽ പരമാവധി റൺസ് നേടി ഭേദപ്പെട്ടൊരു ടോട്ടലിനാകും ക്രീസിലുള്ള സ്റ്റാർക്കിന്റെയും ലയണിന്റെയും ലക്ഷ്യം. അതേസമയം ശേഷിക്കുന്ന വിക്കറ്റുകൾ പെട്ടെന്ന് വീഴ്‌ത്തി ബാറ്റിം​ഗ് ആരംഭിക്കാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം. ഓസ്ട്രേലിയൻ പേസ് ആക്രമണത്തെയും കമിൻസിന്റെ തന്ത്രങ്ങളെയും മറികടന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് കിരീടം ഉയർത്തണമെങ്കിൽ അത്ഭുത പ്രകടനങ്ങൾ തന്നെ കാഴ്ചവയ്‌ക്കേണ്ടി വരും.

 

Tags: Championshipaustraliaiccsouth africaWorldTEST
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies