തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമ്മൂട്ടിൽ കാണാതായ 48 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പനച്ചമൂട് സ്വദേശി പ്രീയംവദയെയാണ് രണ്ട് ദിവസമായി കാണാതായത്. പ്രീയംവദ ഒറ്റയ്‌ക്കായിരുന്നു താമസം. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുകയാണ്.















