ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയുള്ള കമിതാക്കളുടെ പ്രണയസുരഭില യാത്രക്ക് ഭീമമായ പിഴചുമത്തി നോയിഡ ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതോടെയാണ് റൈഡർക്ക് പണികിട്ടിയത്.പെട്രോൾ ടാങ്കിന് മുകളിലിരുന്ന യുവതി റൈഡറായ യുവാവിനെ വാരിപുണർന്നാണ് യാത്ര നടത്തിയത്. അപകടരമായ ഇവരുടെ യാത്ര മറ്റ് യാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയായിരുന്നു. ഇരുവരും സുരക്ഷയ്‌ക്കായി ഹെൽമെറ്റും ധരിച്ചിരുന്നില്ല.
യുവതി ഹെൽമെറ്റ് കൈയിൽ പിടിച്ചിരിക്കുന്നതും കാണാമായിരുന്നു. വീഡിയോ പെട്ടെന്ന് വൈറലായി. ഇതോടെ സംഭവം നോയിഡ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിലു പെട്ടു. ഇതോടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുള്ള യാത്രയ്‌ക്ക് ഇ-ചെലാൻ വഴി 53,500 രൂപ പിഴ നൽകിയതായി പൊലീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
പിഴയിട്ടതിൽ ചിലർ നീരസവും പ്രകടമാക്കി. ഏത് വകുപ്പും നിയമവും വച്ചാണ് ഇത്ര വലിയ പിഴയിട്ടതെന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാൽ മറ്റു ചിലരാകട്ടെ ഇത് ചെറിയ പിഴയെന്നാണ് വിശേഷിപ്പിച്ചത്. ആ 53,500 രൂപയുണ്ടായിരുന്നെങ്കിൽ തായ്ലൻഡിലേക്ക് ട്രിപ്പ് പോകാമായിരുന്നല്ലോ എന്നും ചിലർ പരിഹസിച്ചു.
नोएडा में जान जोखिम में डाल एक्सप्रेसवे पर इश्क फरमाता दिखा प्रेमी जोड़ा,चलती बाइक पर रोमांस करते नजर आया कपल,ट्रैफिक पुलिस ने काटा 53,500 रुपये का चालान
@Uppolice @noidapolice pic.twitter.com/TH9r5NjA9m— RAVINDER JAINT (ABP NEWS) (@ravinderjaint) June 16, 2025















