ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിരിക്കുന്നത്. അലിഗഡിലാണ് സംഭവം. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ഭാര്യ പരാതി നൽകിയത്.
സമ്മതമില്ലാതെ തന്റെ സോപ്പ് ഉപയോഗിച്ച് കുളിച്ചതാണ് ഭാര്യയെ ചൊടിപ്പിച്ചത്. ഇത് ചോദ്യം ചെയ്തതോടെ ഇരുവരുംതമ്മിൽ തർക്കമായി. തന്റെ സാധനങ്ങളും ഭാര്യ തന്നോട് ചോദിക്കാതെ എടുത്ത് ഉപയോഗിക്കാറുണ്ടെന്ന് ഭർത്താവും ആരോപിച്ചു.
തർക്കം രൂക്ഷമായതോടെ ഭാര്യ പൊലീസിനെ വിളിച്ച് ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്തു. ഭർത്താവ് തന്നെ മർദ്ദിക്കുന്നത് പതിവാണെന്നും ഭാര്യ പരാതിപ്പെട്ടതോടെ പൊലീസ് ഇയാൾക്കെതിരെ ഗാർഹിക പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇയാൾ പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.















