ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വൃദ്ധ സ്ത്രീക്ക് കയ്യിൽ ഭക്ഷണമെടുത്ത് നൽകുന്ന 2022 ലെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാപക വിമർശനമാണ് ഏറ്റുവാങ്ങുന്നത്. പ്ലേറ്റ് നേരിട്ട് നൽകുന്നതിനുപകരം ഭക്ഷണം കയ്യിൽ വച്ച് നൽകി അവരെ അപമാനിക്കുന്ന രാഹുലിന്റെ പ്രവൃത്തി ക്യാമറക്ക് മുന്നിലുള്ള നാടകമാണെന്നാണ് വീഡിയോ കണ്ടവർ ആരോപിക്കുന്നത്.
പാർട്ടി നേതാവ് കെ സി വേണുഗോപാലിനൊപ്പം റെസ്റ്റോറന്റിലിരിക്കുന്ന രാഹുൽ അവിടേക്കെത്തിയ വയോധികയുമായി കുശലം പറയുന്നതും പ്ലേറ്റിലിരുന്ന ഭക്ഷണം അവർക്ക് കയ്യിൽ വച്ച് നൽകുന്നതുമാണ് വീഡിയോയിലുള്ളത്. 2022 ജൂലൈയിൽ കോൺഗ്രസ് തന്നെയാണ് എക്‌സിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
True and honest reaction would be to pick up the plate and offer the old lady to pick herself, not giving crumbs.
But what would a entitled Dynast know !pic.twitter.com/AAYXasMKa2
— Kashmiri Hindu (@BattaKashmiri) June 28, 2025
രാഹുൽ ജനകീയനും എളിമയുള്ള നേതാവുമാണെന്ന് ചിത്രീകരിക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടുകൾ പരിഹാസ്യമാണെന്ന് വീഡിയോ കണ്ട എക്സ് ഉപയോക്താക്കളിലൊരാൾ കമന്റ് ചെയ്തു. രാഹുൽ ആ സ്ത്രീയെ ശരിക്കും ബഹുമാനിച്ചിരുന്നുവെങ്കിൽ, അദ്ദേഹം എഴുന്നേറ്റു നിന്ന് കൂടുതൽ ബഹുമാനത്തോടെ പ്ലേറ്റ് നൽകുമായിരുന്നുവെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചൊരാൾക്ക് ദാരിദ്ര്യം എന്താണെന്ന് മനസിലാവില്ല,” മറ്റൊരു ഉപയോക്താവ് കുറിച്ചു. ഒടുവിലെ രൂക്ഷമായ കമന്റ് ഇങ്ങനെയായിരുന്നു, “ഒരു രാജാവിനെപ്പോലെ അഭിനയിക്കുന്നു. ഈ മനുഷ്യന് അടിസ്ഥാന യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല, അത്യാവശ്യ മര്യാദകൾ പോലും ഇല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ഒരു എളിമയുള്ള നേതാവായി ചിത്രീകരിക്കാനുള്ള തിരക്കഥാ ശ്രമങ്ങൾ പോലും പാളിപ്പോകുന്നത്.”















