സുരേഷ്ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ഒരുക്കിയ കമ്മിഷണർ. രഞ്ജി പണിക്കരാണ് തിരക്കഥ ഒരുക്കിയത്. 1994 റിലീസായ ചിത്രം 31 വർഷങ്ങൾക്ക് ശേഷമാണ് റി റിലീസിനൊരുങ്ങുന്നത്.
ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസാണ് സിനിമ 4kയിൽ റിമസ്റ്ററിങ് ചെയ്യുന്നത്. ഇത്തവണത്തെ ഓണത്തിനാകും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലെത്തുക.
സുരേഷ് ഗോപിയെ കൂടാതെ ശോഭന, രതീഷ്, വിജയ രാഘവൻ, ഭീമൻ രഘു, രാജൻ പി ദേവ്, എൻ എഫ് വർഗീസ്,ബൈജു, കരമന ജനാർദ്ദനൻ, ചിത്ര എന്നിവരുടെ മികച്ച പ്രകടനം കണ്ട ചിത്രം കൂടിയാണ് കമ്മിഷണർ. രാജമണിയുടെ പശ്ചാത്തല സംഗീതവും ഐക്കോണിക്കായിരുന്നു.















