യൂട്യൂബ് നോക്കി ശുചിമുറിയിൽ പ്രസവം; ​ഗർഭിണിയാണെന്ന് അറിയാതിരിക്കാൻ വയറിൽ തുണികെട്ടി; അനീഷ നൽകിയത് ഞെട്ടിക്കുന്ന മൊഴി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂട്യൂബ് നോക്കി ശുചിമുറിയിൽ പ്രസവം; ​ഗർഭിണിയാണെന്ന് അറിയാതിരിക്കാൻ വയറിൽ തുണികെട്ടി; അനീഷ നൽകിയത് ഞെട്ടിക്കുന്ന മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 09:58 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പുതുക്കാട്ടെ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്ന് അനീഷയുടെ മൊഴി. ​ഗർഭിണിയായപ്പോൾ ഇറുകി വസ്ത്രങ്ങൾ ഒഴിവാക്കി. വയറിന് ചുറ്റും തുണികെട്ടിയാണ് ​ഗർഭാവസ്ഥ മറച്ചുവച്ചത്. ആദ്യത്തെ കുട്ടിയുടെ  മൃതദേഹം കുഴിച്ചിട്ടത് വീടിന്റെ ഇടതുവശത്താണെന്നും അനീഷ മൊഴി നൽകി. ഇന്ന് കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ഫൊറൻസിക് സംഘം പരിശോധിക്കും. ആദ്യ കുട്ടിയെ അനീഷയുടെ വീട്ടിലും രണ്ടാമത്തെ കുട്ടിയെ കാമുകൻ ഭിവീന്റെ വീട്ടിലുമാണ് കുഴിച്ചിട്ടതെന്നാണ് വിവരം.

ലാബ് ടെക്നീഷ്യനായിരുന്നു അനീഷ. ഇത് അനീഷയ്‌ക്ക് സ്വയം പ്രസവം എടുക്കാൻ ​ഗുണകരമായെന്ന് പൊലീസ് പറയുന്നു. ഭവിന്റെ ഫോണിൽ നിന്നും രണ്ടാമത്തെ കുട്ടിയുടെ മൃതദേഹത്തിന്റെ  ഫോട്ടോസ് പൊലീസ് കണ്ടെടുത്തു.

അനീഷ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ കൊണ്ടുവന്ന് കുഴിച്ചിടുന്നത് കണ്ടെന്ന് അൽവാസിയായ ​ഗിരിജ വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയാകുന്നതിനു മുന്നേ അനീഷ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അപവാദം പ്രചരിപ്പിക്കുന്ന കാണിച്ച് അയൽവാസികൾക്കെതിരെ അനീഷ കള്ളക്കേസ് കൊടുത്തു. ശേഷം അയൽവാസികളും അനീഷയുടെ കുടുംബവും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. 2021 ലും 2024 ആയിരുന്നു അനീഷ കുഞ്ഞുങ്ങളെ പ്രസവിച്ചത്. എന്നാൽ അനീഷ നൽകിയ പല മൊഴികളും പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച അർദ്ധരാത്രിയാണ് മദ്യലഹരിയിൽ ഒരു  ബാ​ഗുമായി യുവാവ്  സ്റ്റേഷനിലെത്തിയത്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിന് മുൻപേ ജനിച്ച ആൺകുട്ടികൾ മരിച്ചെന്നും അവരുടെ അസ്ഥിയാണ് ബാ​ഗിലുള്ളതെന്നും വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് അനീഷയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

പ്രണയിതാക്കളായ ഭവിനും അനീഷയ്‌ക്കും വിവാഹത്തിന് മുൻപാണ് രണ്ടു കുട്ടികൾ ജനിച്ചത്. കുട്ടികളെ കുഴിച്ചിടാനും അസ്ഥി കൈമാറാനും നിർദേശിച്ചത് ഭവിനായിരുന്നു. ഇയാൾ അസ്ഥി സൂക്ഷിച്ചത് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയാൽ ഭീഷണിപ്പെടുത്താനായിരുന്നു.

Tags: Puthukad Murder
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies