ലക്നൗ: ലവ് ജിഹാദിലൂടെ ദളിത് പെൺകുട്ടികളെ തട്ടിയെടുത്ത് കേരളത്തിൽ എത്തിച്ച് മതം പരിവർത്തനം നടത്തുന്ന റാക്കറ്റിലെ രണ്ടു പേർ യുപിയിൽ അറസ്റ്റിൽ. ലിൽഹട്ട് സ്വദേശി കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ആണ് ഇവർ തൃശൂരിൽ എത്തിച്ച് മതം മാറ്റാൻ ശ്രമിച്ചത്. അതീവ പ്രധാന്യത്തൊടെയാണ് യുപി പൊലീസ് കേസ് അന്വേഷിക്കുന്നത്. കേരളം ആസ്ഥാനമായുള്ള തീവ്രവാദ ശൃംഖലയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജൂൺ 28 ന് ലിൽഹട്ട് ഗ്രാമത്തിലെ ഗുഡ്ഡി ദേവി എന്ന സ്ത്രീ ഫുൽപൂർ പൊലീസിനെ സമീപിച്ചതോടെയാണ് റാക്കറ്റിനെ കുറിച്ച് പുറം ലോകം അറിയുന്നത്. മെയ് 8 ന് കഹ്കാഷ ബാനോ 15 കാരിയായ തന്റെ മകളെ പ്രണയം നടിച്ച് മതം മാറ്റാൻ കേരളത്തിലേക്ക് കൊണ്ടുപോയെന്ന് യുപി പൊലീസിന് നൽകിയ പരാതിയിൽ അമ്മ പറയുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഫുൽപൂർ എസിപി കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. കഹ്കാഷ ബാനോ പെൺകുട്ടിയെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾ പെൺകുട്ടിയുമായി കേരളത്തിലേക്കും ട്രെയിനിൽ കയറിയതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഡിസിപി ഗുണവത് കൂട്ടിച്ചേർത്തു.
തൃശൂരിലെത്തിയ ഇവർ പെൺകുട്ടിയെ മതംമാറ്റാൻ ശ്രമിച്ചു. പ്രതികൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘത്തിൽ പെട്ടവരാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഇവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് തൃശൂർ റെയിൽവേ പൊലീസിനെ സ്റ്റേഷനിൽ എത്തി സംഭവം വിവരിച്ചു.
തുടർന്ന് പൊലീസ് പ്രയാഗ്‌രാജിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. പെൺകുട്ടിയെ തൃശൂരിലെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു. നിലവിൽ പ്രയാഗ്‌രാജിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് പെൺകുട്ടിയുള്ളതെന്നും ഡിസിപി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചും നിർബന്ധിച്ചും മതപരിവർത്തനം നടത്തി ജിഹാദിന് പരിശീലനം നൽകുന്ന ഒരു സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ട്. താജ് മുഹമ്മദ്” എന്നയാളുമായി പ്രതികൾ പലതവണ ബന്ധപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിലാണ് ഇയാളുടെ പ്രവർത്തന കേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. താജ് മുഹമ്മദ് പ്രയാഗ്‌രാജ് പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഡിസിപി വ്യക്തമാക്കി.
തൃശൂരിൽ എത്തിയപ്പോൾ നീണ്ട താടിയുള്ള പുരുഷന്മാരും നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉണ്ടായിരുന്ന ഒരു വീട്ടിലേക്ക് കൊണ്ടുപോയെന്ന് പെൺകുട്ടി മൊഴിനൽകി. ഇസ്ലാം മതം സ്വീകരിക്കാൻ അവർ നിർബന്ധിച്ചതായും ജിഹാദിനെ കുറിച്ച് ചർച്ച ചെയ്തതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.