കൊച്ചി: കൊച്ചിയിൽ 203 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെ അറസ്റ്റ് ചെയ്തു. അമൽ മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വിതരണത്തിനായി എത്തിച്ച് പായ്‌ക്കറ്റുകളിൽ നിറച്ച എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിവില്പന ശൃഖലകളിലേക്ക് പൊലീസും എക്സൈസും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് അമൽ പിടിയിലാകുന്നത്.