കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം.
കർണാടകയിലെ ബേഗുര്‍ പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് അപകടമുണ്ടയത്. ലോറിക്ക് പിന്നിലിടിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന കാറിലുമിടിച്ചു.
മൂന്ന് ദിവസം മുൻപാണ് വിദേശത്ത് ജോലിചെയ്തിരുന്ന മുഹമ്മദ് നാട്ടിലെത്തിയത്. ബിസിനസിന്റെ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോയപ്പോഴാണ് അപകടം. മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ബേഗുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.