ചുണ്ടിന്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്‌ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ബേക്കേഴ്സ് ഫീൾ ഡിലായിരുന്നു ദാരുണ സംഭവം. 20-കാരിയായ മായ ഹെർണാണ്ടസിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ കുട്ടികൾക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തി.
ജൂൺ 29നായിരുന്നു സംഭവം. ഒരു മെഡിക്കൽ സ്ഫായിൽ ഫില്ലർ ഇൻഞ്ചക്ഷൻ എടുക്കാൻ എത്തിയ മായ മക്കളെ കാറിലുപേക്ഷിച്ച് പോകുകയായിരുന്നു. രണ്ടര മണിക്കൂറിന് ശേഷം മടങ്ങിയെത്തുമ്പോൾ ഇളയ കുഞ്ഞിന് വായിൽ നിന്ന് നുരയും പതയും വന്ന് ബോധരഹിതനായിരുന്നു മുത്ത കുഞ്ഞും അവശനായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു വയസുകാരന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. മറ്റെയാൾ ചികിത്സ ലഭിച്ചതോടെ രക്ഷപ്പെട്ടു.
കുട്ടികളുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും മുൻഗണന നൽകാതെ തന്റെ സൗന്ദര്യത്തിനാണ് യുവതി പ്രാധാന്യം നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. കാറിൽ എസി ഓണാക്കിയ ശേഷമാണ് യുവതി പോയത്. ഒരു മണിക്കൂറിന് ശേഷം ഇത് ഓട്ടോമാറ്റിക് ആയി ഓഫായി. 90 മിനിട്ടോളം കുട്ടികൾ കാറിൽ വായുസഞ്ചാരമില്ലാതെ കഴിഞ്ഞുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളെ സ്പായിൽ ഇരുത്താൻ കഴിയുമോ എന്ന് തെരക്കിയ മായ, റിസപ്ഷനിൽ ഇരുത്താമെന്ന് അവർ അറിയിച്ചിട്ടും കുട്ടികളെ കാറിൽ തന്നെ ഉപേക്ഷിച്ചെന്ന് കണ്ടെത്തി. കാരണം ചികിത്സ നീളുമെന്ന് കരുതി കുട്ടികളെ കാറിൽ തന്നെ ഇരുത്തുകയായിരുന്നു.
JUST IN: 1-year-old boy dies after being left in 107°F car with his 2-year-old brother while their mom got lip filler
Experts say the internal temperature could have reached 143°F
Maya Hernandez, 20, is accused of leaving her two sons strapped in their car seats on June 29… pic.twitter.com/3wIn0MFIJH
— Unlimited L’s (@unlimited_ls) July 9, 2025