ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

Published by
Janam Web Desk

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ സാ​ഗർ സൂര്യക്ക് പരിക്ക്. പ്രകമ്പനം എന്ന ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.  തോളിനും കൈക്കും കാലിനുമൊക്കെ താരത്തിന് പരിക്കുണ്ട്.

എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ​ഗണപതി, സാ​ഗർ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി എന്റർടൈനറാണ് പ്രകമ്പനം. ആദ്യ ഷെഡ്യൂൾ പൂർത്തിയാകാനിരിക്കെയാണ് അപകടം. താരത്തെ പ്രഥമിക ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

 

Share
Leave a Comment