"എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്": വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2025, 07:54 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ നടുക്കിയ വിമാനാപകടമാണ് ജൂൺ 12-ന് അഹമ്മദാബാദിലുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ നിരവധി ആളുകൾ മരിച്ച ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് ഒരാൾ മാത്രമായിരുന്നു. വിദേശപൗരനായ വിശ്വാസ് കുമാർ. ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ യുവാവിന് സാധിച്ചിട്ടില്ല. അപകടത്തിന് ശേഷം സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ് വിശ്വാസ് എന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.

മാനസികമായും ശാരീരികമായും ആ വലിയ ആഘാതത്തെ മറികടക്കുന്നതിന് വിശ്വാസ്, മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ ചികിത്സ തേടുകയാണെന്നാണ് വിവരം. തന്റെ സഹോദരൻ ഉൾപ്പെടെ എല്ലാ സഹയാത്രികരും മരണപ്പെട്ടത് വിശ്വാസിന്റെ കൺമുന്നിലായിരുന്നു. തീ പടരുന്ന വിമാനത്തിൽ നിന്നും ഭയത്തോടെ പുറത്തേക്ക് എടുത്ത് ചാടിയപ്പോൾ വിശ്വാസ് അറിഞ്ഞിരുന്നില്ല, ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുന്നത് താൻ മാത്രമായിരുക്കുമെന്ന്.

അപകടസ്ഥലത്ത് തന്നെ ഭയപ്പെടുത്തിയ കാഴ്ചകളും കത്തിക്കരിയുന്ന മൃതദേ​ഹങ്ങളും വിശ്വാസിനെ അലട്ടുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ ഒരുപാട് ആളുകൾ വിശ്വാസിനെ വിളിക്കാറുണ്ട്. പക്ഷേ, അയാൾ ആരുമായും സംസാരിക്കാറില്ല. അപകടത്തിൽ സഹോദരൻ നഷ്ടമായതിന്റെ മാനസികാഘാതത്തിൽ നിന്നും വിശ്വാസ് മുക്തനായിട്ടില്ല.

എല്ലാ ദിവസവും അർദ്ധരാത്രി ഉണരും. പിന്നീട് ഉറങ്ങാറില്ല. രണ്ട് ദിവസം മുമ്പാണ് ഡോക്ടറെ കണ്ടത്. ചികിത്സ തുടങ്ങിയിട്ടേയുള്ളൂ. അതിനാൽ ലണ്ടനിലേക്ക് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു. വിമാനത്തിലെ സീറ്റ് നമ്പർ 11 A ആയിലാണ് വിശ്വാസ് ഇരുന്നത്. അപകടത്തിന് പിന്നാലെ അ​ഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വിശ്വാസ് ജൂൺ 17-നാണ് ‍ഡിസ്ചാർജായത്.

Tags: TraumaAir India crashSurvivor StrugglesVishwas Kumar
Share
Tweet
SendShare

More News from this section

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Latest News

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies