മലപ്പുറം: മങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. രാവിലെ പത്ത് മണിക്കാണ് സംഭവം.
അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് യാത്രക്കാരാണ് ഓട്ടോയിലുണ്ടായിരുന്നത്. സംഭവ സ്ഥലത്തുനിന്നും ഡ്രൈവർ നൗഫലിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.