ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷാണ് മരിച്ചത്. 27 വയസായിരുന്നു.
ന്യൂഫൗണ്ട്ലാൻറിലെ ഡീർ തടാകത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്. ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്
അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിച്ചുവെന്ന് കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു.















