ചെന്നൈ : ബിജെപി തമിഴ് നാട് ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. സുപ്രസിദ്ധ ചലച്ചിത്രതാരം ഖുശ്ബു സുന്ദറിനെ ബിജെപി തമിഴ്നാട് വൈസ് പ്രസിഡൻ്റായി നിയമിച്ചു.
ബിജെപി തമിഴ്നാട് പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ബുധനാഴ്ച സംസ്ഥാനത്തിനായുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖുശ്ബു സുന്ദർ, ശശികല പുഷ്പ, എം.ചക്രവർത്തി, വി.പി.ദുരൈസാമി, കരു നാഗരാജൻ, പി.കനഗസബപതി, ആർ.സി. പോൾ കനകരാജ് എന്നിവരുൾപ്പെടെ 14 സംസ്ഥാന വൈസ് പ്രസിഡൻ്റുമാരെ പാർട്ടി നിയമിച്ചു. കേശവ വിനായകനെ ബിജെപി തമിഴ്‌നാട് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ആയി നിയമിച്ചു.
പൊൻ വി ബാലഗണപതി, രാമ ശ്രീനിവാസൻ, എ പി മുരുഗാനന്ദം, എം. മുരുഗാനന്ദം, പി. കാർത്ത്യായിനി എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായും കരാട്ടെ ത്യാഗരാജൻ, അമർ പ്രസാദ് റെഡ്ഡി, വിനോദ് പി. സെൽവം, എ അശ്വത്ഥാമൻ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. എസ് ആർ ശേഖറിനെ സംസ്ഥാന ട്രഷററായും എം. ശിവസുബ്രഹ്മണ്യത്തെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചു. കെ ടി രാഘവനെ സംസ്ഥാന സംഘാടകനായും നാരായണൻ തിരുപ്പതിയെ വക്താവായും നിയമിച്ചു.
എസ് ജി സൂര്യയെ തമിഴ്‌നാട് ബിജെപി യുവജന വിഭാഗം പ്രസിഡൻ്റായി നിയോഗിച്ചു.















