എന്‍.വി. കൃഷ്ണന്‍ നമ്പൂതിരിയും സി.എല്‍ സതീഷ് നമ്പൂതിരിയും ചോറ്റാനിക്കര മേല്‍ശാന്തിമാര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്‍.വി. കൃഷ്ണന്‍ നമ്പൂതിരിയും സി.എല്‍ സതീഷ് നമ്പൂതിരിയും ചോറ്റാനിക്കര മേല്‍ശാന്തിമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2025, 10:28 am IST
Facebook
Twitter
WhatsAppTelegram

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിമാരായി നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.വി.കൃഷ്ണന്‍ നമ്പൂതിരിയേയും (തൃശൂര്‍ നന്തിക്കര നടുവത്ത്മന, നെല്ലായി), പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സി.എല്‍. സതീഷ് നമ്പൂതിരി (എറണാകുളം കാഞ്ഞൂര്‍ പുതിയേടം ചേലപ്പാറമ്പ് മന) യേയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഓരോ മാസങ്ങള്‍ ഇടവിട്ട് ഇവര്‍ മേല്‍ശാന്തിമാരായി സേവനമനുഷ്ഠിക്കും.ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തെ കാലയളവിലാണ് നിയമനം.

12 ദിവസത്തെ ഭജനത്തിനു ശേഷമായിരിക്കും മേല്‍ശാന്തിമാരായി അവരോധിക്കപ്പെടുന്നത്. കീഴ്‌ക്കാവ് ക്ഷേത്രത്തില്‍ കുന്നത്തക്കോവ് എന്‍.വി. കൃഷ്ണദാസ്, ശിവക്ഷേത്രത്തില്‍ നെട്ടൂര്‍ ശിവക്ഷേത്രത്തിലെ കെ.വിജയരാജ്, ശാസ്താ ക്ഷേത്രത്തില്‍ എറണാകുളം ശിവക്ഷേത്രത്തിലെ എ.എസ്. പ്രവീണ്‍ എന്നിവര്‍ ഓരോ മാസങ്ങളില്‍ മാറി മാറി ശാന്തിമാരായി പ്രവര്‍ത്തിക്കും.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ കെ.പി. അജയന്‍, അസി. കമ്മിഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്‍, പി.എന്‍. ഹരികുമാര്‍, സിജു. കെ.കെ, വി.വി. അനിരുദ്ധന്‍ (വിജിലന്‍സ്), പള്ളിപ്പുറത്ത് നാരായണന്‍ നമ്പൂതിരിപ്പാട് (ഊരാളന്‍), സമിതി പ്രസിഡന്റ് പ്രവീണ്‍ ബാലകൃഷ്ണന്‍, സെക്രട്ടറി ഗിരീഷ് ബാബു, നിരവധി ഭക്ത ജനങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിൽ താഴിമറ്റത്ത് സാനുവിന്റെ ആറു വയസുകാരി മീനാക്ഷിയാണ് നറുക്കെടുത്തത്.

രാവിലെ പന്തീരടി പൂജയ്‌ക്കുശേഷം ക്ഷേത്രംതന്ത്രി പൂജിച്ച വെള്ളി കലശത്തിലെ നറുക്കുകള്‍ കൊടിമരച്ചുവട്ടില്‍ വച്ചതിനുശേഷമാണ് നറുക്കെടുപ്പു നടന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍നിന്ന് ശാന്തിക്കാരെ പ്രത്യേകം തന്ത്രിമാരുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് നടത്തിയതിനു ശേഷമാണ് നറുക്കെടുപ്പിൽ ഉള്‍പ്പെടുത്തിയത്.

Tags: Chottanikkara Bhagavathy TempleCochin Devaswom Board
Share
Tweet
SendShare

More News from this section

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies