റായ്പപൂർ: മതം മാറിയവർക്കുള്ള സഹായം നിർത്തലാക്കാൻ ഛത്തീസ്ഗഢ് സർക്കാർ ഒരുങ്ങുന്നു. വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കുള്ള സഹായം പരിവർത്തിത ക്രൈസ്തവർ തട്ടിയെടുക്കുന്നു സാഹചര്യത്തിലാണ് ചത്തീസ്ഗഢ് സർക്കാരിന്റെ പുതിയ നീക്കം.
സംസ്ഥാനത്തെ ജനസംഖ്യയുടെ 30.62 ശതമാനം വനവാസികളാണ്. ഇതിൽ ഹിന്ദുക്കളും ക്രൃൈസ്തവരും ഗോത്ര വർഗങ്ങളും ഉൾപ്പെടും. ഇതിൽ 6 ശതമാനം പരിവർത്തിത വിഭാഗങ്ങളാണ്. എന്നാൽ ഇവർ ഇപ്പോഴും പാരമ്പര്യ ഗോത്രവർഗ വിഭാഗങ്ങൾക്ക് നൽകുന്ന അനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്.
ഗോത്രവർഗ്ഗക്കാരുടെ തനത് സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കാനാണ് സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത്. എന്നാൽ ഇവർക്ക് കിട്ടേണ്ട സഹായം ക്രൃസ്തീയ മതാചാരങ്ങൾ പിന്തുടരുന്നവർ തട്ടിയെടുക്കുന്നു എന്നാണ് സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.















