തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ബിഗ്ബോസ് താരത്തിനെതിരെ പരാതി. ബിഗ്ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തിലാണ് കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരണം നടത്തിയത്.
ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലയ്‌ക്ക് ക്ഷേത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് കർശന വിലക്കുണ്ട്. മൂന്ന് ദിവസം മുമ്പാണ് ജാസ്മിൻ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നടപ്പുരയിലും ഇവർ ഇവർ റീൽസ് ചിത്രീകരിച്ചിരുന്നു. ഗുരുവായൂർ ടെമ്പിൾ പൊലീസ് പരാതി കോടതിക്ക് കൈമാറിയിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരമാകും ബാക്കിയുള്ള നിയമ നടപടികൾ.















