'പണത്തിന് വേണ്ടി എന്തുംചെയ്യുന്ന ആൾ '; ധർമസ്ഥലയിലെ മുഖം മൂടി ധാരി ചിന്നയ്യക്കെതിരേ മുൻഭാര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പണത്തിന് വേണ്ടി എന്തുംചെയ്യുന്ന ആൾ ‘; ധർമസ്ഥലയിലെ മുഖം മൂടി ധാരി ചിന്നയ്യക്കെതിരേ മുൻഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2025, 03:36 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു: ധര്‍മസ്ഥലയിലെ മുഖം മൂടി ധാരിയായ മുന്‍ ശുചീകരണത്തൊഴിലാളിക്കെതിരേ മുന്‍ഭാര്യ രംഗത്ത്. ധര്‍മസ്ഥലയില്‍ നൂറോളം പേരെ കൊന്ന് കുഴിച്ചുമൂടിയെന്ന വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ മാണ്ഡ്യ ചിക്കബള്ളി സ്വദേശി സി.എന്‍. ചിന്നയ്യക്കെതിരേയാണ് ഇയാളുടെ മുന്‍ഭാര്യ രത്‌നമ്മ രംഗത്തെത്തിയത്.

പണത്തിനുവേണ്ടിയാകാം ചിന്നയ്യ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ചതെന്നാണ് ഇയാളുടെ മുന്‍ഭാര്യ പറയുന്നത്. ചിന്നയ്യ ഒരു നുണയനാണെന്നും കള്ളം പറയുന്നത് പതിവാണെന്നും വിവാഹമോചന കേസിനിടെ കോടതിയില്‍ പോലും ഇയാള്‍ കള്ളം പറഞ്ഞതായും രത്‌നമ്മ ആരോപിച്ചു. 2006-ലാണ് ചിന്നയ്യയും രത്‌നമ്മയും വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ ഒരുമകളും മകനും ഉണ്ട്.

ചിന്നയ്യക്ക് ഭീമ എന്നും പേരുണ്ടെന്നാണ് രത്‌നമ്മ പറയുന്നത്.നാഗമംഗലയിലെ തദ്ദേശസ്ഥാപനത്തിലെ തൊഴിലാളിയാണ് രത്‌നമ്മ. ഒരുമിച്ച് ജീവിക്കുന്ന കാലത്ത് ധര്‍മസ്ഥലയില്‍ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു ചിന്നയ്യ പറഞ്ഞിരുന്നില്ല. വിവാദമുണ്ടാക്കി പണം ഉണ്ടാക്കാനായിരിക്കാം ചിന്നയ്യ ശ്രമിച്ചതെന്നും രത്‌നമ്മ പറയുന്നു.

പണത്തിനുവേണ്ടി എന്തുംചെയ്യാന്‍ തയ്യാറാകുന്ന ആളാണ് ചിന്നയ്യ എന്ന് നാട്ടുകാരില്‍ ഒരാളായ ചിക്കബള്ളി ബാലുവും ആരോപിച്ചു. ധര്‍മസ്ഥലയില്‍ ഇയാൾ വിവാദ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ തന്നെ അത് അടിസ്ഥാന രഹിതമായിരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്നും ചിക്കബള്ളി ബാലു ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞു.

ചിന്നയ്യയെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ഇയാളുടെ വെളിപ്പെടുത്തല്‍ വ്യാജമാണെന്നും ഹാജരാക്കിയ തെളിവുകളടക്കം കള്ളമാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചിന്നയ്യക്കെതിരേ മുന്‍ഭാര്യ രംഗത്തെത്തിയത്. ധര്‍മസ്ഥലയില്‍ മകളെ കാണാതായെന്ന് ആരോപിച്ചിരുന്ന സുജാത ഭട്ട് എന്ന സ്ത്രീയും തന്റെ ആരോപണം കള്ളമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തി.

Tags: Dharmasthala templeDharmasthala mass burial case
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies