പട്ന : തമിഴ്‌നാട്ടിൽ ബീഹാറിൽ നിന്നുള്ള കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുലർത്തിയ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ രംഗത്തെത്തി.
“ഇന്ന് എം.കെ. സ്റ്റാലിൻ ബീഹാറിലേക്ക് വന്നിരിക്കുന്നു, തമിഴ്‌നാട്ടിൽ ബീഹാറിലെ കുട്ടികളെ കൊന്നപ്പോൾ ആ സമയത്ത് സ്റ്റാലിൻ എവിടെയായിരുന്നു? എവിടെയോ, ഇത് കോൺഗ്രസിന്റെയും തേജസ്വി യാദവിന്റെയും സ്വഭാവം കാണിക്കുന്നു,” കിഷോർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ നയിച്ച ജാഥയിൽ പങ്കെടുത്ത ശേഷം ബീഹാറിലെ മുസാഫർപൂരിൽ ഒരു റാലിയെ സ്റ്റാലിൻ തമിഴിൽ അഭിസംബോധന ചെയ്യുകയും ചെയ്തു.
“എന്റെ സഹോദരങ്ങളെ പിന്തുണയ്‌ക്കാനാണ് ഞാൻ തമിഴ്‌നാട്ടിൽ നിന്ന് വന്നത്” എന്ന് സ്റ്റാലിൻ ബീഹാറിലെ യോഗത്തിൽ പറഞ്ഞിരുന്നു.
2010 മാർച്ചിൽ തിങ്കളാഴ്ച അണ്ണാമലൈ എഞ്ചിനീയറിംഗ് കോളേജിൽ ക്യാമ്പസിനുള്ളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ ജാർഖണ്ഡിൽ നിന്നുള്ള ഒരാളെയും ബീഹാറിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.”പോലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥികൾ കനാലിലേക്ക് ചാടി മുങ്ങിമരിച്ചു,” എന്ന് പ്രിൻസിപ്പൽ ആഭ്യന്തര സെക്രട്ടറി ആമിർ സുബ്ഹാനി സ്ഥിരീകരിച്ചിരുന്നു.















