ബികെഎസ് കൈകൊട്ടിക്കളി മത്സരം; ഒന്നാം സ്ഥാനം നേടി ഡോംബിവിലി കേരളീയ സമാജം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബികെഎസ് കൈകൊട്ടിക്കളി മത്സരം; ഒന്നാം സ്ഥാനം നേടി ഡോംബിവിലി കേരളീയ സമാജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2025, 12:59 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോംബെ കേരളീയ സമാജം ശനിയാഴ്ച മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ നടത്തിയ കൈകൊട്ടിക്കളി മത്സരത്തിൽ ഡോംബിവലി കേരളീയ സമാജം ഒന്നാം സ്ഥാനത്തെത്തി. കണ്ണൂർ ഫ്രൻ്റ്സ് കൾച്ചറൽ അസോസിയേഷൻ, പൻവേൽ രണ്ടാം സ്ഥാനവും ബോംബെ യോഗക്ഷേമസഭ, ഡോംബിവലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുംബൈ നഗരത്തിലും ഉപനഗരങ്ങളിലും നിന്നുമുള്ള 21 ടീമുകളാണ് മത്സരത്തിനിറങ്ങിയത്. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും ഫലകവും, സാക്ഷി പത്രവും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും ഫലകവും, സാക്ഷി പത്രവും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ഫലകവും സാക്ഷി പത്രവും സമ്മാനമായി നൽകി. മത്സരിച്ച എല്ലാ ടീമുകൾക്കും 2,000 രൂപ പ്രോത്സാഹന സമ്മാനവും പ്രശസ്തി പത്രവും നൽകി.

പ്രധാന സമ്മാനങ്ങൾ ആര്യവൈദ്യ ഫാർമസി, കോയമ്പത്തൂർ സ്‌പോൺസർ ചെയ്‌തു. പ്രോത്സാഹന സമ്മാനങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും സ്‌പോൺസർമാരായിരുന്നു. രാവിലെ ഒമ്പത് മണിക്ക് സമാജം ഭാരവാഹികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടി വൈകുന്നേരം അ‍ഞ്ച് മണിക്ക് സമാപിച്ചു. സമാപന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സിനിമാ-സീരിയൽ താരം വീണാ നായർ വിശിഷ്ടാതിഥിയായിരുന്നു. ആര്യവൈദ്യ ഫാർമസി റീജിയണൽ മാനേജർ വിൽസൺ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ റോബിൻ, റീജിയണൽ മാനേജർ രജിത്, ധനലക്ഷ്മി ബാങ്ക് മാനേജർ പ്രാജക്ത പാട്ടീൽ, വിശിഷ്ടാ തിഥിയുടെ ജീവിത പങ്കാളി വൈഷ്ണവ് എന്നിവരെ ആദരിച്ചു.

വിധികർത്താക്കളായി ശ്രീമതി രമ്യ ജഗദീഷ്, ശ്രീമതി പ്രതിഭ ജനാർദ്ദനൻ, ശ്രീമതി സംഗീത രാജൻ എന്നിവർ പ്രവർത്തിച്ചു. സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. ദേവദാസ്, ട്രഷറർ എം.വി. രവി, കലാ സമിതി കൺവീനർ ഹരികുമാർ കുറുപ്പ് എന്നിവർ സദസ്സ് പങ്കിട്ടു.

സമാജം നടത്തുന്ന വിവിധ സേവനപ്രവർത്തനങ്ങൾക്കൊപ്പം 14–20 പ്രായപരിധിയിലുള്ള പെൺകുട്ടികൾക്കായി കൈകൊട്ടിക്കളി പരിശീലന ക്ലാസുകൾ ആരംഭിക്കാനിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു. ശ്യാം, സീവുഡ്‌ ആയിരുന്നു പരിപാടിയുടെ അവതാരകൻ.

Tags: MumbaiDombivalikannur frants cultural
Share
Tweet
SendShare

More News from this section

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയും മക്കളും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

Latest News

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies