കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എം.കെ. മുനീര്‍ എംഎല്‍എ ചികിത്സയില്‍ തുടരുന്നു. അദ്ദേഹത്തിന്റെ പൊട്ടാസ്യം നില അപകടകരമായ വിധം താഴ്ന്നിരുന്നു.അതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.
മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ അദ്ദേഹം സ്റ്റേബിൾ ആണ്. അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർ വേണുവുമായി ഫോണിൽ ഇന്ന് സംസാരിച്ചിരുന്നു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാർജ് ആകട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ചികിത്സയിലുള്ള മുനീറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു















