ഓപ്പറേഷൻ സിന്ദൂറിൽ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബത്തെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയെന്ന് സമ്മതിച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള വീഡിയോ പുറത്തുവന്നത്. മൗലാന മസൂദ് അസർ എല്ലാം ത്യജിച്ച് പോരാടി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മസൂദ് ഇല്യാസ് കശ്മീരി ആക്രോശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തോക്കേന്തിയ ഭീകർക്കിടയിൽ നിന്നും പ്രസംഗിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
” എല്ലാം ത്യജിച്ച് ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി ഡൽഹി, കാബൂൾ, കാണ്ഡഹാർ എന്നിവരുമായി പോരാടി. മെയ് 7 ന് ബഹാവൽപൂരിൽ, ഇന്ത്യൻ സൈന്യം മൗലാന മസൂദ് അസറിന്റെ കുടുംബത്തെ കഷണങ്ങളാക്കി കീറിമുറിച്ചു,” കശ്മീരി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ ഇപ്പോഴും ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഭയക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.
🚨 #Exclusive 🇵🇰👺
Jaish-e-Mohamad top commander Masood ilyas kashmiri admits that On 7th May his leader Masood Azhar’s family was torn into pieces in Bahawalpur attack by Indian forces.
Look at the number of gun-wielding security personnel in the background. According to ISPR… pic.twitter.com/OLls70lpFy
— OsintTV 📺 (@OsintTV) September 16, 2025
ബവൽപൂരിലെ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനത്ത് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ അസ്ഹർ 10 കുടുംബാംഗങ്ങളും നാല് അടുത്ത സഹായികളും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പാകിസ്ഥാൻ സമ്മതിച്ചിരുന്നില്ല.















