അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ഇൻ്റർനെറ്റ് നിരോധനം; വിമാനസർവീസും , ബാങ്കിംഗ് സേവനങ്ങളും തടസപ്പെട്ടു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ഇൻ്റർനെറ്റ് നിരോധനം; വിമാനസർവീസും , ബാങ്കിംഗ് സേവനങ്ങളും തടസപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2025, 11:56 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനത്തിന് നിരോധനമേർപ്പെടുത്തി. താലിബാൻ ഭരണകൂടമാണ് നിരോധനം ഏർപ്പെടുത്തിയത്. സമ്പൂർണ്ണ നിരോധനം നിലവിൽ വന്നതോടെ അഫ്‌ഗാനിലെ വിമാനസർവീസും , ബാങ്കിംഗ് സേവനങ്ങളും താറുമാറായി. മൊബൈൽ ഇന്റർനെറ്റിന് പുറമെ സാറ്റ്‌ലൈറ്റ് ടിവിയും തടസപ്പെട്ടിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാനുള്ള നടപടികൾ രണ്ടാഴ്ചയായി താലിബാൻ സ്വീകരിച്ചു വരികയായിരുന്നു. അനാശാസ്യ പ്രവർത്തികൾ തടയാനാണ് നിരോധനമെന്നാണ് സർക്കാർ വിശദീകരണം.2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിൽ ഒരു പൂർണ്ണ അടച്ചുപൂട്ടൽ സംഭവിക്കുന്നത് ഇതാദ്യമായാണ്.

അഫ്‌ഗാനിസ്ഥാൻ പൂർണമായും കണക്‌‌ടിവിറ്റി ബ്ളാക്ക്‌ഔട്ടിൽ ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ളോക്‌സ് റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റിന് വേഗത കുറയുന്നതായി ആഴ്‌ചകളായി പരാതിയുയർന്നിരുന്നു . ഇതിനു പിന്നാലെയാണ് പൂർണ്ണ നിരോധനം.

അധികാരത്തിൽ വന്നതിന് ശേഷം വനിതകൾ വീടിന് പുറത്തിറങ്ങി തൊഴിൽ ചെയ്യുന്നതും സ്‌കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും താലിബാൻ വിലക്കിയിരുന്നു.അടുത്തിടെ അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ പാഠ്യ പദ്ധതിയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ താലിബാൻ ഭരണകൂടം നിരോധിച്ചിരുന്നു .

താലിബാൻ നയങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി ശാസ്ത്ര സംബന്ധമായത് അടക്കം 680 പുസ്തകങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. മതനിയമങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി 18 വിഷയങ്ങളും സർക്കാർ നിരോധിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം ഷട്ട്ഡൗൺ തുടരുമെന്ന് ഒരു താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബീബിസി റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ടെലിവിഷൻ, റേഡിയോ നെറ്റ്‌വർക്കുകൾക്ക് തടസ്സങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാൻ അഫ്ഗാനിലെ സ്വകാര്യ വാർത്താ ചാനലായ ടോളോ ന്യൂസ് പ്രേക്ഷകരോട് ആവശ്യപ്പെട്ടു.

Tags: Afganistan talibanTaliban announces internet ban
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies