ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി മോദിയെ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ മലബാറിലെ പ്രശസ്തമായ ഭൈരവൻ തെയ്യത്തിന്റെ ശിൽപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഭൈരവൻ തെയ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും പ്രധാനമന്ത്രിയോട് വിവരിക്കുകയും ചെയ്തു.
മലബാറിൽ നൂറിലധികം തെയ്യങ്ങൾ ഉണ്ടെന്നും കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഭൈരവൻ തെയ്യം കെട്ടിയാടാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.















