തിരുവനന്തപുരം : കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചനയിൽ പ്രതികരണവുമായി എബിവിപി.പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി .
“പി എം ശ്രീയിൽ നിന്നുള്ള പിന്മാറ്റം സിപിഐയെ ഒപ്പം നിർത്താൻ വേണ്ടി മാത്രമാണ്. NEP പഠിച്ചു കുഴപ്പമില്ല എന്നുപറഞ്ഞ വിദ്യാഭ്യാസ മന്ത്രി എങ്ങനെയാണ് പിന്നോട്ട് പോകുന്നത്, സിപിഐയെ സംരക്ഷിക്കാൻ വേണ്ടിയാണ് പിന്മാറ്റം.
സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് എബിവിപി കരുതുന്നത്.പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ എബിവിപി സമരവുമായി മുന്നോട്ട് പോകും.” എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്‌ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ എബിവിപി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള എബിവിപി സമരത്തെ എസ്എഫ്ഐക്കാരെ വെച്ച് അടിച്ചമർത്താനാണ് അന്ന് സർക്കാർ ശ്രമിച്ചത്. എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥി സംഘടനകളും പദ്ധതിയിൽ ഒപ്പുവയ്‌ക്കരുത് എന്നാണ് ആവശ്യപ്പെട്ടത്. എബിവിപി ആവശ്യം ഇപ്പോൾ സർക്കാർ അംഗീകരിച്ചു. എന്നാൽ സിപിഐ ഉൾപ്പെടെ ഇപ്പോഴും പദ്ധതിയെ എതിർക്കുന്നത് വിദ്യാർത്ഥികളോട് ചെയ്യുന്ന തെറ്റാണെന്നും പദ്ധതിയിൽ നിന്നും പിന്മാറിയാൽ വീണ്ടും സമര രംഗത്തിറങ്ങുമെന്നും എബിവിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.















