കോഴിക്കോട്: താമരശ്ശേരി ബിഷപ്പിന് ഇസ്ലാമിക സംഘടനയുടെ പേരിൽ ഭീഷണിസന്ദേശം. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് ബിഷപ്പ് ഹൗസിൽ കത്ത് ലഭിച്ചിരിക്കുന്നത്. അബ്ദുൽ റഷീദ് എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്. ബിഷപ്പ് ഹൗസ് കത്ത് പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിഷപ്പിനെയും ക്രൈസ്തവ സമൂഹത്തിനെയും ആക്രമിക്കുമെന്നാണ് കത്തിൽ പറയുന്നത്. നിലവിൽ ഇസ്ലാമിക- ക്രൈസ്തവ സംഘടനകൾ തമ്മിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദവും ഇതിൽ പരാമർശിക്കുന്നുണ്ട്.
ഇത്രം ഒരു സംഘടനയുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്.















