''മലപ്പുറത്ത് മുസ്ലിം മതാധിപത്യം'', കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2025, 10:44 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മലപ്പുറത്ത് മുസ്ലിം മതാധിപത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . മലപ്പുറത്തു മതാധിപത്യമാണെന്നും മലപ്പുറത്തെക്കുറിച്ചുള്ള തന്‍റെ മുൻ പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നതായും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു.

മുസ്‌ലിങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കട പോലും തുറക്കാൻ അനുവദിക്കില്ല. പലരും പലതും പറയാത്തത് ഭയന്നിട്ടാണ്. തനിക്ക് ആ ഭയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘മുസ്‌ലിം വിഭാഗത്തിന്‍റെ മത താല്പര്യങ്ങൾക്ക് അനുസരിച്ചു മാത്രമേ മറ്റു മത വിഭാഗങ്ങൾക്കു മലപ്പുറത്ത് ജീവിക്കാനാകൂ. അവരുടെ മതപരമായ ആചാര ചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട തുറക്കാൻ പോലും സമ്മതിക്കുമോ? വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാൻ ഒരു രാഷ്‌ട്രീയ നേതൃത്വത്തിനും തന്‍റേടമില്ല. ഇതൊക്കെ എല്ലാവരുടെയും മനസിലുണ്ട്. എല്ലാവർക്കും ഇതറിയാം. പക്ഷേ, പരസ്യമായി പറയുന്നില്ല എന്നു മാത്രം. ആരും പറയുന്നില്ല എന്നതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് സ്വയം പരിശോധിക്കട്ടെ’- വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു

“മുസ്‌ലിം ലീഗിന്‍റേത് ടൈറ്റ് ആൻഡ് ലൂസ് നയമാണ്. കോൺഗ്രസ് എന്ന പാർട്ടിയെ ലീഗ് വിഴുങ്ങി. ഗതികെട്ട അവസ്ഥയാണവർക്ക്. ഏതു കാര്യം ചെയ്യണമെങ്കിലും ലീഗിനോടു ചോദിക്കണം. കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം. ഇത്തരമൊരു ഗതികെട്ട അവസ്ഥ കേരളത്തിൽ വേറെ ഏതു പാർട്ടിക്കുണ്ട്?

ധാർഷ്ട്യത്തിന്‍റെ, അഹങ്കാരത്തിന്‍റെ സ്വരമാണ് ലീഗിന്. മൂന്നാമത്തെ ടേം ഭരിക്കുമെന്നു വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവൻ എന്നു വിളിക്കുന്ന നേതാക്കളാണ് ലീഗിലുള്ളത്. ഒമ്പതര കൊല്ലം ഭരണമില്ലാതിരുന്നിട്ടും ഇവിടെയും ദുബായിലുമൊക്കെ പോയി അവർ ഇതു പ്രസംഗിക്കുന്നു. ഭരണമില്ലാത്തപ്പോൾ ഇതാണു സ്ഥിതിയെങ്കിൽ അവർ അധികാരത്തിൽ വന്നാൽ നമ്മളൊക്കെ കെട്ടിത്തൂങ്ങി ചാകേണ്ടിവരും. അവരുടെ അഹങ്കാരം അതിരു കടന്നുപോയി”- അദ്ദേഹം ആരോപിച്ചു.

Tags: Vellappaly Natesan
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies