ധാക്ക: ബംഗ്ലാദേശ് കലാപക്കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്ക അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൻറേതാണ് വിധി.
മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ-മാമുനെ മാപ്പു സാക്ഷിയാക്കി. ഇയാൾക്ക് വെറും അഞ്ച് വർഷം തടവ് ശിക്ഷയാണ് നൽകിയിരിക്കുന്നത്. കൊലപാതകത്തിന് ഉത്തരവിടൽ, അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടൽ തുടങ്ങിയ കുറ്റങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയത്.
വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ നടന്ന കലാപത്തിന് പിന്നാലെ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പാലായനം ചെയ്തിരുന്നു. തുടർന്ന് ബംഗ്ലാദേശ് ഹൈക്കോടതി ഹസീനയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അസാന്നിധ്യത്തിൽ വിചാരണ നടത്തുകയും ചെയ്തിരുന്നു.















