അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർറിലെ ശിവക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തി അംബാനി കുടുംബം. പഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. സൗരാഷ്‌ട്രയുടെ ഹൃദയഭാഗത്താണ് പുതിയ ക്ഷേത്രം പണികഴിപ്പിച്ചത്.
ചടങ്ങിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറായിരുന്നു മുഖ്യാതിഥി. ആമിർ ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ഭാര്യ അഞ്ജലി, മഹേന്ദ്ര സിംഗ് ധോണി, ഭാര്യ സാക്ഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുകേഷ് അംബാനി, നിത അംബാനി എന്നിവരുടെ നേതൃത്വത്തിലാണ് അതിഥികളെ സ്വീകരിച്ചത്. മക്കളായ ആകാശ്, അനന്ത്, ഇഷ എന്നിവർ ഉൾപ്പെടെ മുഴുവൻ അംബാനി കുടുംബത്തിന്റെയും പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.
ഈ പോസ്റ്റ് Instagram-ൽ കാണുക















